സോളര്‍ മാനനഷ്ടക്കേസ്; അച്ഛനു വേണ്ടി ജാമ്യബോണ്ട് ഹാജരാക്കി മകന്‍

സോളര്‍ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനു വേണ്ടി മകന്‍ വി.എ. അരുണ്‍കുമാര്‍ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയില്‍ ഹാജരാക്കി. 10.10 ലക്ഷം രൂപയും പലിശയും കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധിച്ചിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ വിഎസ് 14.89 ലക്ഷം രൂപ കെട്ടിവെയ്ക്കുകയോ അതിനു തുല്യമായ ജാമ്യം നല്‍കുകയോ വേണമെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധി വച്ചത്. ഇതിനെ ത്തുടര്‍ന്നാണ് അരുണ്‍ കുമാര്‍ ജാമ്യ ബോണ്ട് ഹാജരാക്കിയത്. സ്റ്റേ അനുവദിക്കുന്നതിനായി നഷ്ടപരിഹാരവും പലിശയും ഉള്‍പ്പെട്ട തുക കെട്ടിവയ്ക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എ. സന്തോഷ് കുമാറിന്റെ വാദമാണു കോടതി അംഗീകരിച്ചത്.

വീഡിയോ വാര്‍ത്ത

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top