സരിതയുടെ കത്തില്‍ ആര്യാടനും,പിതാവിന്റെ പ്രായമുള്ള ആര്യാടന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സരിത കത്തില്‍.

കൊച്ചി:സരിതയുടെ കത്തിന്റെ പ്രധാന ഭാഗങ്ങള്‍ പുറത്തായി.അട്ടകുളങ്ങര ജയിലില്‍ വെച്ചെഴുതിയ കത്താണ് കൈരളി പീപ്പിള്‍ പുറത്ത് വിട്ടത്.മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരായി ഗുരുതരമായ പരാമര്‍ശമാണ് കത്തിലുള്ളത്.കൈരളി പുറത്ത് വിട്ട കത്ത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡും പ്രസിദ്ധീകരിക്കുകയാണ്.ആര്യാടന്‍ മുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കത്തില്‍ വ്യക്തമായി പറയുന്നുണ്ട്.Saritha-Letter-1പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ആര്യാടന്‍ മുഹമ്മദിനെ നേരില്‍ കണ്ടിട്ടുണ്ട്.ഫോണിലും വിളിച്ചിട്ടുണ്ട്.തന്റെ പിതാവിന്റെ പ്രായമുള്ള ആര്യാടന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കത്തില്‍ അവര്‍ പറയുന്നുണ്ട്.നിരവധി ഭരണകക്ഷി എംഎല്‍എമാര്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും സരിത കത്തില്‍ പറയുന്നു.സരിത കൊടുത്ത കത്തിലെ ചില പ്രധാന ഭാഗങ്ങള്‍ മാത്രമാണ് പുറത്ത് വന്നത്.Saritha-Letterസോളാര്‍ കമ്മീഷനില്‍ നല്‍കാനായി പ്രത്യേകം തയ്യാറാക്കിയ കുറിപ്പിലാണ് ആര്യാടനെതിരെ പരാമര്‍ശമുള്ളത്.കത്തില്‍ ജോസ് കെ മാണിയുടെ പേരും പരയുന്നുണ്ടെന്ന് പിസി ജോര്‍ജ് ചര്‍ച്ചയില്‍ പങ്കെടുത്ത് വെളിപ്പെടുത്തി.വരും മണിക്കൂറുകളില്‍ സരിത ഇന്ന് നല്‍കിയ കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.20 പേജുള്ള കത്തില്‍ 40 പുറങ്ങളിലും സരിത ലൈംഗിക ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.മുന്‍പ് പറഞ്ഞത് പോലെ 13 വിഐപികളുടെ പേരും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.ഈ 13 പേരും തന്നെ ഉപയോഗിച്ചെന്നാണ് കത്തിലെ ആരോപണം. പല പേരുകളും പറയുന്നുണ്ടെകിലും മിക്കതും പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ സരിത കത്തില്‍ തയ്യാറായിട്ടില്ല.തീര്‍ത്തും സ്‌ഫോടനാത്മകമായ വിവരങ്ങളുള്ള കത്ത് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്നാണ് പറയപ്പെടുന്നത്.

Top