ആശാ ശരത്തിന്റെ പരാതിയില്‍ പ്രതികളെ പിടികൂടി; സരിത എസ് നായരുടെ വാട്‌സാപ്പ് ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം: സരിതാ എസ് നായരുടെ നഗ്ന ദൃശ്യങ്ങളുടെ ഉറവിടം കിട്ടാതെ പോലീസ് നട്ടം തിരിയുന്നു. കേരളത്തില്‍ വൈറലായ ദശ്യങ്ങള്‍ പുറത്ത് വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപിയാണെന്ന ആരോപണവുമായി സരിത രംഗത്തെത്തിയതോടെ സംഭവം പോലീസിനും നാണക്കേടായിരുന്നു. വാട്‌സാപ്പിലൂടെയുള്ള പ്രചരണമായതിനാല്‍ ഉറവിടം കണ്ടെത്താന്‍ കഴിയ്യില്ലെന്നായിരുന്നു പോലീസ് നിലപാട് എന്നാല്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് ആശാ ശരത്തിന്റെ പേരില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ഉറവിടം പോലീസ് കണ്ടെത്തുകയും രണ്ടുപേരെ അറസറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സരിതയുടെ പരാതിയില്‍ പോലീസ് അന്വേഷണം വൈകിപ്പിക്കുന്നതാണ് ദുരൂഹമാകുന്നത്. സരിതാ നായര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ചിന് ഈ കേസ് കൈമാറിയത്. എന്നാല്‍ ഇതുവരെ അന്വേഷണം നീങ്ങിയട്ടില്ല.
പരാതി ലഭിച്ച് ഒരു മാസത്തിനകം നടി ആശാ ശരത്തിന്റെ വ്യാജ വീഡിയോ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ്, സരിതാ നായരുടെ ഒറിജിനല്‍ ദൃശ്യം പുറത്തായി ഒരു വര്‍ഷമാകാറായിട്ടും പ്രതികളെ പിടികൂടാത്തതില്‍ ദുരൂഹത ഏറുന്നു.കഴിഞ്ഞ ജൂലൈ 24നാണ് തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല ദൃശ്യം ചൂണ്ടിക്കാട്ടി ആശാ ശരത്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്.

സോളാര്‍ കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത മൊബൈല്‍ലാപ്‌ടോപ്പുകളില്‍ ചിലത് കാണാനില്ലെന്നും അവയില്‍പ്പെട്ട ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐ.പി.എസ് ഓഫീസര്‍ പത്മകുമാറാണ് ഇതിന് പിന്നിലെന്നുമായിരുന്നു സരിതയുടെ പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ എറണാകുളം റേഞ്ച് ഐ.ജിയും ഇപ്പോള്‍ സൗത്ത് സോണ്‍ എ.ഡി.ജി.പിയുമായ പത്മകുമാറിനെതിരെ സരിത ഉയര്‍ത്തിയ ആരോപണം സംസ്ഥാനത്തെ പൊലീസ് സേനക്കാകെ നാണക്കേടായതിനാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം കണ്ടുപിടിച്ച് പെട്ടെന്ന് തന്നെ നടപടിയെടുക്കേണ്ടതിന് പകരം അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് ഏറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്.

സരിതയുടെ ആരോപണം തെറ്റാണെങ്കില്‍ ഉന്നതനായ പൊലീസ് ഓഫീസര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് പൊലീസിന് നടപടി സ്വീകരിക്കാനും, നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ പത്മകുമാറിനും അവസരമുണ്ടെന്നിരിക്കെ പൊലീസ് എന്തുകൊണ്ടാണ് ഇരുട്ടില്‍ തപ്പുന്നതെന്നാണ് ഇനി അറിയാനുള്ളത്.

എ.ഡി.ജി.പി റാങ്കിലുള്ള മുതിര്‍ന്ന ഐ.പി.എസുകാരനെതിരായ പരാതി സംസ്ഥാന പൊലീസ് സര്‍വ്വീസിലെ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് തന്നെ കേസ് അട്ടിമറിക്കാനാണെന്ന സംശയവും ഇപ്പോഴുണ്ട്.ആശാ ശരത്തിന്റെ വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്ത വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് സരിതയുടെ കേസില്‍ എ.ഡി.ജി.പിയുടെ മൊഴി ഡി.വൈ.എസ്.പി രേഖപ്പെടുത്തിയതായ വിവരവും പുറത്തു വന്നത്. സരിതയുടെ നീല ദൃശ്യങ്ങള്‍ പോലീസ്ി ഉദ്യോഗസ്ഥരുടെ കൈവശം മാത്രമാണുള്ളതെന്നാണ് സരിതയുടെ വിശ്വാസം.

Top