രാവിലെ മൂക്ക് കുത്തി,ചോദ്യം കനത്തപ്പോള്‍ ചോരവരുത്തി. സോളാര്‍ കമ്മീഷനില്‍ സരിത കാണിക്കുന്നത് നാടകങ്ങളോ?.

കൊച്ചി:സോളാര്‍ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെ സരിതയുടെ മൂക്കില്‍ നിന്നും രക്തം വന്നത് സംബന്ധിച്ച ദുരൂഹത ഒഴിയുന്നില്ല.രക്തസമ്മര്‍ദ്ദം മൂലമാണ് തന്റെ മൂക്കില്‍ നിന്ന് രക്തം വന്നതെന്നായിരുന്നു കമ്മീഷന് മുന്‍പില്‍ സരിത അപ്പോള്‍ തന്നെ പറഞ്ഞിരുന്നത്.സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അഛനാരാണെന്നും മറ്റും കമ്മീഷന്‍ ചോദിച്ചപ്പോഴായിരുന്നു ഇത്തരത്തിലൊരു പ്രതികരണം സരിത എസ് നായരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.എന്നാല്‍ മൂക്കുത്തിയില്‍ നിന്നേറ്റ ക്ഷതമാണ് രക്തം വരാന്‍ കാരണമെന്ന് തുടര്‍ന്ന് നടന്ന പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.BIJU RADHA-SARITHA copy

 

സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്ന ദിവസമാണ് സരിത പുതുതായി മൂക്ക് കുത്തിയതെന്നാണ് സൂചന.ഇവര്‍ താമസിക്കുന്ന ആലുവയില്‍ ഫ്‌ളാറ്റിന് സമീപത്തെ പ്രമുഖ ജ്വല്ലറിയില്‍ നിന്നാണ് അന്ന് രാവിലെ മൂക്ക് കുത്തിയതെന്ന് പറയപ്പെടുന്നു.മൂക്ക് കുത്തി മണിക്കൂറുകള്‍ മാത്രം കഴിഞ്ഞതിനാല്‍ അതില്‍ ചെറുതായൊരു അനക്കം ഉണ്ടായാല്‍ പോലും മുറിവേല്ക്കും.ഈ തന്ത്രമാണ് കമ്മീഷന് മുന്‍പില്‍ സരിത പ്രയോഗിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

സ്വന്തമായി ആലുവയില്‍ ഫ്‌ളാറ്റ് ഉള്ളതിനാല്‍ അവിടെ താമസിച്ചാണ് സരിത ഇപ്പോള്‍ എറണാകുളത്ത് സോളാര്‍ കമ്മീഷന്‍ സിറ്റിങ്ങിന് ഹാജരാകുന്നത്.തനിക്കെതിരായി കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്ന ചോദ്യങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണോ ഈ മൂക്കുത്തി കളിയെന്നും ഇപ്പോള്‍ തന്നെ സംശയമുയര്‍ന്നു കഴിഞ്ഞു.
അതേസമയം സരിതയുടെ ആലുവ താമസത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ പോലീസിന്റെ പക്കലില്ല.സരിതയുടെ യാത്രകളെപറ്റിയും വ്യക്തമായ അന്വേഷണം പോലീസ് ഇത് വരെ നടത്തിയിട്ടില്ല .കമ്മീഷനില്‍ ഹാജരാകാന്‍ വരുന്ന ഒരാളുടെ നീക്കങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നീരീക്ഷിക്കണമെന്നിരിക്കെ ഇവര്‍ എങ്ങോട്ടെല്ലാം പോയി എന്നത് സംബന്ധിച്ചും വ്യക്തമായ വിവങ്ങള്‍ ഒന്നും തന്നെ പോലീസിനും പറയാനില്ല.കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ഭരണതലത്തില്‍ നിന്ന് ഉണ്ടാകുന്നു എന്ന സംശയമാണ് ഇതോടെ ബലപ്പെട്ടിരിക്കുന്നത്.വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാല്‍ സരിതയുടെ സുരക്ഷയും പോലീസ് തന്നെയാണ് ശ്രദ്ദിക്കേണ്ടത്.എന്നാല്‍ അതിനൊക്കെ പുല്ല് വിലയാണ് ഭരണകൂടം കല്‍പ്പിക്കുന്നത് എന്നാണ് മൂക്കുത്തി സംഭവം തെളിയിക്കുന്നത്.

Top