അരുണാചല്‍ പ്രദേശിനെ ഇളക്കിമറിച്ച മുന്‍മുഖ്യമന്ത്രി തൂങ്ങിമരിച്ചു; കലിഖോ പലിന്റെ മരണത്തില്‍ ദുരൂഹത

kalikho-pul-chief-minister-photo-arunachal-pradesh

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിനെ ഇളക്കിമറിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമത നേതാവുമായ കാലികോ പല്‍ ആത്മഹത്യ ചെയ്തു. വീട്ടില്‍ ഫാനില്‍ കെട്ടി തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അടുത്തിടെ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനുള്ളില്‍ വിമത നീക്കത്തിനു ചുക്കാന്‍ പിടിച്ച നേതാവാണ് കാലികോ. 47 വയസുകാരനാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അരുണാചല്‍ പ്രദേശില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിക്കു വഴിവച്ച് കാലിഖോ പുല്‍ മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനത്ത് വിമതരെക്കൂട്ടി ബിജെപി പിന്തുണയോടെയാണ് കാലിഖോ ആക്ടിങ് മുഖ്യമന്ത്രിയായത്. പിന്നീട് ഈ നീക്കം സുപ്രീം കോടതി റദ്ദാക്കുകയും കോണ്‍ഗ്രസില്‍നിന്നുള്ള നബാം തൂകിയെ മുഖ്യമന്ത്രിയാക്കുകയുമായിരുന്നു. നേരത്തേ, ജിഗോംഗ് അപാംഗ് സര്‍ക്കാരില്‍ കാലിഖോ ധനമന്ത്രിയായിരുന്നു. കമാന്‍ മിഷ്മി ഗോത്രവര്‍ഗക്കാരനാണ് കാലിഖോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഡിസംബറിലാണ് അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് കാലിഖോ അധികാരം പിടിച്ചെടുത്തത്. സ്പീക്കറുടെയും ഗവര്‍ണറുടെയും ഒത്താശയോടെയായിരുന്നു ഇത്. നിയമസഭാ സമ്മേളനം നിശ്ചയിച്ചതില്‍നിന്നു നേരത്തേ നടത്തി സഭാ നേതാവായി കാലിഖോ പലിനെ നിയോഗിക്കുകയായിരുന്നു. നിയമസഭാ മന്ദിരം പൂട്ടിയിടുകയും ചെയ്തു. അറുപതംഗസഭയില്‍ ബിജെപി അംഗങ്ങളുടെ പിന്തുയോടെയായിരുന്നു കാലിഖോയുടെ നീക്കങ്ങള്‍. ഇതിനെതിരേ കോണ്‍ഗ്രസും നബാം തൂകിയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Top