കാമുകനോടൊപ്പം രഹസ്യമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച മകളെ അമ്മ വിഷം കൊടുത്ത് കൊന്നു

orange-juice

മൈസൂര്‍: വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയെ അമ്മ കൊന്നു. പ്രണയിച്ചയാളോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ക്ക് അമ്മ ജ്യൂസില്‍ വിഷം ചേര്‍ത്ത് കൊടുക്കുകയായിരുന്നു. മൈസൂരിലാണ് ഈ ദാരുണ സംഭവം നടക്കുന്നത്. കാമുകനോടൊപ്പം രഹസ്യ വിവാഹത്തിന് തീരുമാനിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ വിവരം വീട്ടുകാര്‍ പിന്നീടാണ് അറിയുന്നത്.

ഗുരുമല്ലപ്പയും ഭാര്യ മഞ്ജുളയും ചേര്‍ന്നാണ് മകള്‍ മധു കുമാരിയെ കൊലപ്പെടുത്തിയത്. ദളിത് വിഭാഗക്കാരനായ ജയറാം എന്ന യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് എതിര്‍ത്തിരുന്നു. ്സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പെണ്‍കുട്ടിക്ക് മാംഗോ ജൂസില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷം ഉള്ളില്‍ച്ചെന്നതോടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വീട്ടുകാര്‍ തയ്യാറായില്ല. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. പെണ്‍കുട്ടിക്ക് മാറാരോഗമായിരുന്നുവെന്നും രോഗത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്നുമായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞത്.

പെണ്‍കുട്ടിയുടെ ശവ സംസ്‌കാരത്തിന് ശേഷം പോലീസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശമാണ് കേസില്‍ വഴിത്തിരിവായത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു ഫോണ്‍ സന്ദേശം. സംഭവത്തില്‍ മധുവിന്റെ സഹോദരനെയും മാതാപിതാക്കളെയും കസ്റ്റഡിയില്‍ലെടുത്തിട്ടുണ്ട്.

Top