തരികിട സാബുവും ജാഫര്‍ ഇടുക്കിയും കൊണ്ടുവന്നത് വിഷമദ്യം തന്നെ; ആല്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു

mani-movie-set.jpg.image

തൃശൂര്‍: അന്തരിച്ച പ്രശസ്ത താരം കലാഭവന്‍ മണിയുടെ ഹൈദരാബാദിലെ പരിശോധനാ ഫലം പുറത്തുവന്നതോടെ കുടുങ്ങാന്‍ പോകുന്നത് സുഹൃത്തുക്കളാണ്. വിഷമദ്യമാണ് മണിയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ താരങ്ങളായ തരികിട സാബുവും ജാഫര്‍ ഇടുക്കിയും കൊണ്ടുവന്നത് വിഷമദ്യമാണെന്നാണ് പറയുന്നത്.

കലാഭവന്‍ മണി ആശുപത്രിയില്‍ ആകുന്നതിന്റെ തലേദിവസം പാടിയില്‍ വന്ന ആരോ ആയിരിക്കാം വിഷമദ്യം കൊണ്ടുവന്നതെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്ന് അവിടെ വന്ന ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെയും സംശയിക്കേണ്ടി വരും. സാബുവോ ജാഫര്‍ ഇടുക്കിയോ ആരെങ്കിലും കൊണ്ടുവന്നതാകാം വിഷമദ്യം. ഇതു തെളിയാതിരിക്കാന്‍ വേണ്ടിയാകാം തിടുക്കപ്പെട്ട് പാടി വൃത്തിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നു പാടി വൃത്തിയാക്കി കൊണ്ടുപോയത് പച്ചക്കറിയും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമായിരുന്നെന്നാണ് വൃത്തിയാക്കിയവര്‍ പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ഇപ്പോഴും സംശയമുണ്ട്. അന്ന് അവിടെ കൊണ്ടുവന്ന വിഷമദ്യം കണ്ടെത്താതിരിക്കാന്‍ അവയെല്ലാം അവിടെ നിന്നു മാറ്റുകയാണ് ചെയ്തത്. അന്ന് അവിടെയുണ്ടായിരുന്ന എല്ലാവരെയും വീണ്ടും ചോദ്യം ചെയ്യണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

കലാഭവന്‍മണിയെ പതിയെ കൊല്ലുന്ന വിഷം നല്‍കി വകവരുത്തിയതാണെന്നു രാമകൃഷ്ണന്‍; മൂന്നു മാസത്തെ ഗൂഢാലോചനയാണ് ഒപ്പം നടന്നവര്‍ നടത്തിയെന്നും മണിയുടെ സഹോദരന്‍ പറഞ്ഞു. തന്റെ സഹോദരന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. പാടിയില്‍ ഒരു നാലുകെട്ട് പണിയാന്‍ മണിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി തൊട്ടടുത്ത സ്ഥലം വിലയ്ക്കു വാങ്ങാന്‍ ഒരുങ്ങുകയായിരുന്നു മണി. ഇതിനായി കടം കൊടുത്തവരില്‍ നിന്ന് മണി പണം തിരികെ ചോദിച്ചിരുന്നു. ഈ സാമ്പത്തിക ഇടപാടുകളാകാം മണിയുടെ മരണത്തിലേക്ക് നയിച്ചത്. ഇക്കാര്യം കുടുംബങ്ങള്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുള്ളതാണ്. സാമ്പത്തിക ഇടപാടുകള്‍ മണിയുടെ മരണത്തിനു കാരണമായിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Top