ഗുജറാത്തില്‍ സുഗന്ധമാണെന്ന് പറയുന്ന ബച്ചന്‍ ഇവിടേക്ക് വരണം; അഴുകുന്ന പശുക്കളുടെ ദുര്‍ഗന്ധം ശ്വസിക്കണമെന്ന് ദളിതര്‍

201601221453445293723413969

അഹമ്മദാബാദ്: ബച്ചന്‍ ഗുജറാത്തിലേക്ക് വരണമെന്നും അഴുകിയ പശുക്കളുടെ ഗുര്‍ഗന്ധം ശ്വസിക്കണമെന്നും ദളിതര്‍. ഗുജറാത്തില്‍ സുഗന്ധമാണെന്ന് പറയുന്ന ബച്ചന്‍ ഇവിടേക്ക്് വരണം. അമിതാഭ് ബച്ചന് ദളിത് സംഘടനകള്‍ പ്രതിഷേധക്കത്തയക്കാന്‍ ഒരുങ്ങുകയാണ്.

ഗുജറാത്ത് ടൂറിസം വികസനത്തിന്റെ പേരില്‍ നടത്തുന്ന വ്യജ പ്രചരണത്തിനെതിരെയാണ് ഉന ദളിത് അത്യാചാര്‍ സമിതിയുടെ നേതൃത്വത്തില്‍ സംഘടനകള്‍ രംഗത്തുവന്നത്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഗുജറാത്തിന്റെ തെറ്റായ ചിത്രം നല്‍കുന്നുവെന്നാണ് പറയുന്നത്. ‘ഖുശ്ബു ഗുജറാത്ത്'(ഗുജറാത്തിന്റെ സുഗന്ധം) എന്ന പ്രചരണമാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെതിരെ ‘ബാദ്ബു ഗുജറാത്ത്’ (ഗുജറാത്തിന്റെ ഗുര്‍ഗന്ധം) എന്ന പേരിലാണ് ദളിത് സംഘടനകള്‍ പ്രചരണം നടത്തുന്നത്. പ്രചരണത്തിന്റെ ആദ്യ ഭാഗമായിട്ടാണ് ബച്ചന് കത്തയക്കുന്നത്. ദളിത് പ്രതിഷേധത്തിന്‍രെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട പശുക്കളുടെ അഴുകുന്ന ശവങ്ങളുണ്ട്. ഗുജറാത്തില്‍ എത്തി ബച്ചന് ഇതൊക്കെ കാണണമെന്നാണ് പറയുന്നത്. ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ബച്ചന്‍ കണ്ടില്ല. വ്യാപകമായ അക്രമമാണ് ദളിതര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്നത്. ബച്ചന്‍ നരേന്ദ്രമോദിയുടെ അജണ്ടകള്‍ നടപ്പാക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

Top