മമ്മൂട്ടി പറഞ്ഞ് അഞ്ച് കിലോ തൂക്കം കുറച്ച പാഷാണം ഷാജി; സിനിമയില്‍നിന്ന് ഔട്ടാകുമെന്ന് പേടിച്ചു

tvm_shaji_

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകേട്ട് അഞ്ച് കിലോ കുറച്ച ഒരുതാരമുണ്ട്. അത് മറ്റാരുമല്ല കോമഡിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പാഷാണം ഷാജിയാണ്. പാഷാണം ഷാജിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ബീഫ്. ഒരു കിലോ ബീഫ് ഒറ്റയിരിപ്പിന് താരം കഴിച്ചു തീര്‍ക്കും.

ഒരിക്കല്‍ ഷാജിയും മമ്മൂക്കയും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ കുശലം പറച്ചിലിനടയില്‍ തന്റെ ബീഫ് പ്രേമവും പറയുകയുണ്ടായി. മമ്മൂട്ടി നല്ലൊരു ഉപദേശവും നടന് നല്‍കി. ബീഫ് കഴിച്ച് തടികൂടിയാല്‍ ഔട്ടാകുമെന്നായിരുന്നു അത്. പാഷാണം ഷാജിയെ മമ്മൂട്ടിയ്ക് അത്രയ്ക് ഇഷ്ടപ്പെട്ടിരുന്നു. ഇഷ്ടപ്പെട്ടവര്‍ക്കാണ് സാധാരണ മമ്മൂക്ക ഉപദേശം നല്‍കുന്നത്.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ഔട്ട് ആകുമോ എന്ന് പേടിച്ച് ബീഫ് നിയന്ത്രിക്കാന്‍ തന്നെ തീരുമാനിച്ചു. ഫീല്‍ഡില്‍നിന്നും പുറത്താകാന്‍ ആരാ അല്ലേ ഇഷ്ടപ്പെടുന്നത്. പാവം ഷാജി. ഒരു മാസത്തിനുള്ശളില്‍ 5 കിലേ തൂക്കം കുറച്ചു. ദിനം പ്രതി ബീഫ് ഉപയോഗം കുറച്ചപ്പോള്‍ പിന്നെയും തടി കുറഞ്ഞു. ഇതറിഞ്ഞപ്പോള്‍ ഒരു സഹനടന്‍ ഷാജിയെ വീണ്ടും ഉപദേശിച്ചു. ഇങ്ങനെ മെലിഞ്ഞാല്‍ നി സിനിമയ്ക്ക് വേണ്ടാത്തവനാകും. എന്താ കഥ…. പാഷാണം ഷാജി ടെന്‍ഷനിലാണ്. എന്നാലും പുതിയ നമ്പറുകള്‍ക്കായി കാത്തിരിക്കുകയാണ്.

Top