ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നു; യുവതികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചു; വീഡിയോ വൈറല്‍

hotel

ആംസ്‌റ്റെര്‍ഡാം: ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാരോട് ചീത്ത പറയുന്നത് കേട്ടിട്ടുണ്ട്. മര്‍ദ്ദിക്കുന്ന സംഭവം ഭീകരം തന്നെ, അതും യുവതികള്‍. മക്ഡൊണാള്‍ഡില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നതിന്റെ ദേഷ്യം തീര്‍ത്തത് ജീവനക്കാരെ തല്ലിയാണ്.

നെതര്‍ലാന്‍ഡിലെ ആംസ്റ്റെര്‍ഡാമിലുള്ള മക്ഡൊണാള്‍ഡില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതികളാണ് ജീവനക്കാര്‍ക്ക് നേരെ വില്‍പനയ്ക്ക് വെച്ചിരുന്ന സാധനങ്ങളും മറ്റും വലിച്ചെറിഞ്ഞ് ദേഷ്യം തീര്‍ക്കുന്നത്. ഇരുവരും ജീവനക്കാരിലൊരാളെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. മക്ഡൊണാള്‍ഡിലെ ജീവനക്കാര്‍ ഷോപ്പിലെ സാധനങ്ങള്‍ തിരികെ വലിച്ചെറിഞ്ഞ് പകരം വീട്ടുകയും ചെയ്തു. കടയിലുണ്ടായിരുന്ന ചിലര്‍ഡ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വളരെ വേഗത്തില്‍ വൈറലാകുകയും ചെയ്തു.

https://youtu.be/0VJnsp2AoaE

Top