കെഎഫ്‌സി ചിക്കന്‍ തിന്നുക്കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം!

kfc-charging

കെഎഫ്‌സി പല ഓഫറുകളും നല്‍കി ജനങ്ങളെ ആകര്‍ഷിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യയുമായിട്ടാണ് കെഎഫ്‌സി എത്തിയിരിക്കുന്നത്. ചിക്കന്‍ തിന്നുക്കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണും ചാര്‍ജ് ചെയ്യാം. അതെങ്ങനെയെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ‘വാട്ട് എ ബോക്‌സ് (watt a box) എന്നു പേരിട്ടിരിക്കുന്ന മീല്‍ബോക്‌സില്‍ നിന്നാണ് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്.

ദില്ലിയിലും മുംബൈയിലുമാണ് പുതിയ ഓഫര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ വിശപ്പ് മാത്രമല്ല മൊബൈലിന്റെ വി്ശപ്പും മാറ്റാം എന്നാണ് പറയുന്നത്. സംഗതി സിംപിളാണ്-മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള ഒരു പവര്‍ ബാങ്കോടു കൂടിയ ബോക്‌സ്. അതിനകത്ത് യുഎസ്ബി കേബിളുമുണ്ടാകും. യുഎസ്ബി, മൈക്രോ യുഎസ്ബി, ലൈറ്റ്‌നിങ് കണക്ഷന്‍ പോര്‍ട്ടുകളുമുണ്ട്. ഒപ്പം ചിക്കനും പെപ്‌സിയുമെല്ലാം അടങ്ങിയ ഭക്ഷണവും.

എന്നാല്‍ ഭക്ഷണം കഴിച്ചു തീരുമ്പോഴേക്കും മൊബൈല്‍ മൊത്തം ചാര്‍ജായിക്കിട്ടുമെന്നൊന്നും പ്രതീക്ഷിക്കരുത്. അരമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്ത ഒരു ഐഫോ 5എസില്‍ 17% മാത്രം ചാര്‍ജാണ് കയറിയതെന്ന് ഇക്കാര്യം പരിശോധിച്ച വിദഗ്ധര്‍ വ്യക്തമാക്കുന്നു. മാത്രവുമല്ല പവര്‍ബാങ്കിലെ മൊത്തം ചാര്‍ജും അതോടെ തീര്‍ന്നു.

പവര്‍ബാങ്ക് പൂര്‍ണമായും റീചാര്‍ജ് ചെയ്തിട്ടും ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് കപ്പാസിറ്റി പരിശോധിച്ചു നോക്കി. അപ്പോഴും ഏഴുശതമാനം ചാര്‍ജ് കയറിയതോടെ പവര്‍ബാങ്ക് ‘പണി’ നിര്‍ത്തുകയായിരുന്നു. അതേസമയം, അത്യാവശ്യമായി മൊബൈല്‍ ചാര്‍ജ് ചെയ്യാനാഗ്രഹിക്കുന്നവരെ കെഎഫ്‌സിയിലേക്ക് ആകര്‍ഷിക്കുന്ന വിപണന തന്ത്രം കൂടിയാണ് ഈ ഫൈവ് ഇന്‍ വണ്‍ മീല്‍ ബോക്‌സിലൂടെ നടപ്പാകുന്നത്. മുംബൈ ആസ്ഥാനമായുള്ള ‘ബ്ലിങ്ക് ഡിജിറ്റല്‍’ എന്ന ഏജന്‍സിയുമായി ചേര്‍ന്നാണ് കെഎഫ്‌സിയുടെ ഈ പുതുപരീക്ഷണം.

Top