സിംഹത്തിന് ഷേക്ക് ഹാന്റ് കൊടുക്കാന്‍ കൂട്ടിലേക്ക് യുവാവ് എടുത്തുചാടി; ഭയാനകമായ കാഴ്ച

LION-2

ഹൈദരാബാദ്: മദ്യപിച്ച് മൃഗശാലയിലെത്തിയ യുവാവിന് ഒരു മോഹം, സിംഹത്തിനെ തൊടണമെന്ന്. മോഹം വെറുതെ അങ്ങ് മനസ്സില്‍ വെച്ചില്ല. സിംഹത്തിന് ഷേക്ക് ഹാന്റ് കൊടുക്കട്ടെയെന്നുപറഞ്ഞ് ഇയാള്‍ സിംഹക്കൂട്ടില്‍ എടുത്തുചാടുകയായിരുന്നു. ഹൈദരാബാദിലെ പ്രമുഖ മൃഗശാലയായ നെഹ്റു പാര്‍ക്കിലാണ് സംഭവം നടന്നത്.

രാജസ്ഥാന്‍ സ്വദേശി മുകേഷാണ് മദ്യപിച്ച് മൃഗശാലയിലെ സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന 12 അടി താഴ്ചയുള്ള കിടങ്ങിലേക്ക് ചാടിയത്. സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗത്തെ വെള്ളം നിറഞ്ഞ കുഴിയിലേക്കാണ് ഇയാള്‍ ചാടിയത്. പിന്നീട് സിംഹങ്ങളുടെ അടുത്തേക്ക് നീന്തിയെത്തുകയായിരുന്നു. ഒരാണ്‍ സിംഹവും പെണ്‍സിംഹവും ആ സമയത്ത് കരയില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയം സിംഹങ്ങള്‍ ശ്രദ്ധയോടെ മുകേഷിനെ നിരീക്ഷിക്കുകയായിരുന്നു.

സിംഹക്കൂട്ടിലേക്ക് ഇയാള്‍ എടുത്തു ചാടുന്നത് കണ്ട് സന്ദര്‍ശകര്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ഓടിയെത്തിയത്. കല്ലുകളെറിഞ്ഞും മറ്റും സിംഹങ്ങളുടെ ശ്രദ്ധ തിരിച്ച ശേഷം ജീവനക്കാര്‍ ഇയാളെ രക്ഷപ്പെടുത്തി. എല്‍&ടി മെട്രോ റെയിലിലെ ജീവനക്കാരനാണ് മുകേഷ്.

https://youtu.be/ogels142DHw

Top