സ്ത്രീയുടെ മൃതദേഹം അരഭാഗം വച്ച് മുറിച്ചു കൂട്ടിക്കെട്ടി സഞ്ചിയിലാക്കി മുളം കമ്പില്‍ തൂക്കിക്കൊണ്ടുപോയി

odisha-dead-body

ബാലസോര്‍: കഴിഞ്ഞ ദിവസം ഭാര്യയുടെ മൃതദേഹം തോളിലേറ്റി 10കിലോമിറ്ററോളം നടന്ന യുവാവിന്റെ വീഡിയോ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ആംബുന്‍സില്‍ കൊണ്ടുപോകാന്‍ പണം ഇല്ലാത്തതായിരുന്നു യുവാവിനെ ഇങ്ങനെ ചെയ്യിപ്പിച്ചത്. ഹൃദയം നുറുക്കുന്ന കാഴ്ചയായിരുന്നു അത്. ഇതിനുപിന്നാലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വീഡിയോ പുറത്തുവന്നു.

ട്രെയിന്‍തട്ടി മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിക്കാന്‍ അരഭാഗം വച്ച് മുറിച്ചു കൂട്ടിക്കെട്ടി ബാഗിലാക്കി മുളം കമ്പില്‍ തൂക്കിക്കൊണ്ടുപോകുന്ന വീഡിയോയാണ് പുറത്തുവന്നത്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ സോറോ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച ട്രെയിന്‍ തട്ടി മരിച്ച സലാമണി ബാരിക് (76) എന്ന വിധവയുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇങ്ങനെ സോറോയിലെ ഹെല്‍ത്ത് സെന്ററിലെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യം അവിടെയില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യം വന്നു. ഇതിനായി ഹെല്‍ത്ത് സെന്ററില്‍ ആംബുലന്‍സും ഇല്ലായിരുന്നു. രണ്ടുകിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് ട്രെയിന്‍ വഴി ആശുപത്രിയില്‍ എത്തിക്കാനായി പിന്നീടു ശ്രമം. എന്നാല്‍ സ്റ്റേഷനില്‍ എത്തിക്കേണ്ട ചുമതല റെയില്‍വേ പൊലീസ് ഹെല്‍ത് സെന്ററിലെ തൂപ്പുകാരനു നല്‍കി.

അത്രയും സമയമായപ്പോഴേക്കും മൃതശരീരം ദൃഢമായി. മറ്റൊരു മാര്‍ഗവും കാണാതിരുന്ന അയാള്‍ അരയിലെ എല്ലുകള്‍ ഒടിച്ചു. ശരീരഭാഗം രണ്ടായി മടക്കി പ്ലാസ്റ്റിക് ബാഗിലാക്കി. വെള്ളത്തുണികൊണ്ട് പുറമെ കെട്ടി മുളയുടെ കമ്പില്‍ തൂക്കി രണ്ടു ജോലിക്കാരുടെ കൈവശം കൊടുത്തയച്ചു.

അമ്മയെ മുറിച്ച അവസ്ഥയിലാണ് അവര്‍ കൊണ്ടുപോയതെന്ന് മകന്‍ രബീന്ദ്ര ബാരിക് അറിയിച്ചു. താന്‍ നിസഹായനായിരുന്നു. നീതി വേണമെന്നു പ്രാര്‍ഥിക്കുന്നു, ബാരിക് കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. റെയില്‍വേ പൊലീസിനോടും ബാലസോര്‍ ജില്ലാ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Top