ബ്രഡും ബണ്ണും പിസയും കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ക്യാന്‍സര്‍ നിങ്ങളുടെ തൊട്ടുപിറകിലുണ്ട്

d5a3498cfc9e53130b5f815ef44713b7_Jet

ദില്ലി: ഫാസ്റ്റ് ഫുഡിനോടണ് ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയ. പിസയും ബര്‍ഗറുമൊക്കെ ഇപ്പോള്‍ കൊച്ചുകുട്ടികള്‍ക്കു വരെ ഇഷ്ട ഭക്ഷണമാണ്. ഇതൊക്കെ വലിച്ചു വാരി കയറ്റുമ്പോള്‍ നിങ്ങള്‍ ആരോഗ്യത്തെപ്പറ്റി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാരകമായ രോഗം ഉണ്ടാക്കുമെന്നറിയുക.

ബ്രഡും ബണ്ണും പിസയുമൊക്കെ ക്യാന്‍സര്‍ രോഗത്തിനു കാരണമാകുമെന്നാണ് പറയുന്നത്. രാജ്യാന്തര തലത്തില്‍ പഠന ഗവേഷണങ്ങള്‍ക്കു പ്രശസ്തമായ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റര്‍ ആന്‍ഡ് റിസേര്‍ച്ചാ(സിഎസ്ഇ)ണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ പുറത്തുവിട്ടത്. ദില്ലിയില്‍നിന്നു ശേഖരിച്ച സാമ്പിളുകളിലായിരുന്നു പരിശോധന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശോധിച്ച 84 ശതമാനം ബ്രഡ്, ബണ്‍, പിസ സാമ്പിളികളിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റും ക്രമാതീതമായ അളവില്‍ കണ്ടെത്തി. ഇതില്‍ പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യനില്‍ കാന്‍സറുണ്ടാക്കുന്നതാണെന്നു ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് കാന്‍സര്‍ കണ്ടെത്തിയിട്ടുണ്ട്. തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പൊട്ടാസ്യം അയോഡേറ്റും വിവിധ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളതാണ്. ഇന്ത്യയില്‍ ചികിത്സാവശ്യത്തിനു പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും ഭക്ഷ്യ സാധനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല

പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും ഭക്ഷ്യ വസ്തുക്കളില്‍ ഉള്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളതാണ്. പൊട്ടാസ്യം ബ്രോമേറ്റ് വയറുവേദന, വയറിളക്കം, ജലദോഷം, ഛര്‍ദി, വൃക്കസ്തംഭനം, മൂത്രതടസം, ബധിരത, വിഷാദം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകും

Top