മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കണ്ട..ധാര്‍മ്മികതയുടെ പേരിലെടുത്ത തീരുമാനമാണ്… പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി: താര സംഘടനയിൽ മമ്മൂട്ടിക്ക് എതിരെ നീക്കം സജീവം .പിന്നിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ പോയ ദിലീപ് ആണെന്നും പ്രചാരണം ഉണ്ട്.നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ മമ്മൂട്ടിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടനും എം.എല്‍.എയുമായ കെ.ബി ഗണേശ് കുമാര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെടുത്ത നിലപാട് ശരിയാണെന്നു പറഞ്ഞു പിന്തുണയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ധാര്‍മ്മികതയുടെ പേരിലെടുത്ത തീരുമാനമായിരുന്നുവെന്നും ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കെതിരെ കരുനീക്കം ആരംഭിച്ചിരിക്കുകയാണെന്നും ഗണേശ് കുമാര്‍ വരെ പരസ്യമായി മമ്മൂട്ടിയ്‌ക്കെതിരെ രംഗത്തെത്തിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഉണ്ണിത്താന്റെ പ്രസ്താവന.
അമ്മയിലെ ഒരംഗത്തെ പീഡിപ്പിച്ച ഒരാളെന്ന് വിശ്വസിക്കുന്നയാളെ അവസാന ശ്വാസം വരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്തതോടെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കാനും പുറത്താക്കല്‍ തീരുമാനമെടുക്കാനും മമ്മൂട്ടി നിര്‍ബന്ധിതനായതെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാണിക്കുന്നു.ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അതുപോലൊരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ക്ക് മനസിലാകും. അത് അമ്മയെന്നല്ല ഏത് സംഘടനയായാലും. അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സംഘടനയുടെ അകത്തുള്ളയാള്‍ കുറ്റം ചെയ്താല്‍ സംഘടനയുടെ തലപ്പത്തുള്ളയാളെന്ന നിലയ്ക്ക് അയാള്‍ക്ക് ചില സാമൂഹിക പ്രതിബദ്ധതയില്ലേയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നു. അത് മാത്രമാണ് മമ്മൂട്ടി ചെയ്തിട്ടുള്ളുവെന്നും അതിന് മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ടെന്നും മമ്മൂട്ടിയെ ആരും തെറ്റ് പറയേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ മമ്മൂട്ടി തീരുമാനിച്ചത് പൃഥ്വിരാജിനെ പ്രീണിപ്പെടുത്താനായിരുന്നു എന്നായിരുന്നു ഗണേ് കുമാറിന്റെ പ്രസ്താവന.

Top