നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹാജരായില്ല: ദൃശ്യങ്ങൾ പരിശോധിക്കാൻ അപേക്ഷ നൽകി..

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. പരിശോധനക്കുള്ള വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദിലീപ് നേരിട്ട് ഹാജരായില്ല. ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി അനുമതി നൽകിയ ശേഷം ഇതാദ്യമായാണ് ഇക്കാര്യം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള വിദഗ്‌ധനെയാണ് പരിഗണിക്കുന്നത്.

ഒരാഴ്ചക്കകം വിവരം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. അതിനിടെ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തി. അടുത്തമാസം പത്താം തീയതിക്കുള്ളിൽ പ്രതിയെ കണ്ടെത്തി ഹാജരാക്കാൻ നിർദേശിച്ചു. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചു. കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top