പി.സി.ജോര്‍ജും മകനും ദിലീപുമായി കോടികളുടെ ബിസിനസ് …പൂഞ്ഞാറിലെ ജോര്‍ജേട്ടന്‍ ഇത്തവണ കുടുങ്ങി

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയ പ്രമുഖനായിരുന്നു പിസി ജോര്‍ജ്ജ്. തുടര്‍ന്ന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോളും അതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. അതിന് ശേഷം പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു. കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ നീതിക്കായി വാദിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ സമ്മര്‍ദ്ദത്തിലാകുന്ന റിപ്പോര്‍ട്ട് പുറത്തായിരിക്കയാണ് . ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും ദിലീപും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് എംഎല്‍എയെ വെട്ടിലാക്കുന്നത്.മംഗളം ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

സംസ്ഥാനത്തും പുറത്തും കോടികളുടെ ഇടപാട് നടത്തിയ വ്യക്തിയാണ് ദിലീപ്. താരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരും പല പ്രമുഖരും ജനപ്രിയതാരത്തെ വിശ്വസിച്ചു റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പണമിറക്കുകയും ചെയ്‌തിരുന്നു. ഈ പ്രമുഖരില്‍ ഒരാളാണ് ഷോണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. വമ്പന്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ നിയന്ത്രിക്കുന്ന വ്യക്തിയാണ് ഷോണ്‍ എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പിസി ജോര്‍ജ്ജിന്റെ മകനും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം ഉണ്ടെന്നതാണ് ആ വാര്‍ത്ത. ഷോണ്‍ ജോര്‍ജ്ജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്നും രണ്ട് പേരേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.PC -DILEEP

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിനേയും ചോദ്യം ചെയ്‌തേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനേയും പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് പിസി ജോര്‍ജ്ജ് രംഗത്ത് വന്നത്. ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അത്തരത്തില്‍ വിരളാന്‍ വേറെ ആളെ നോക്കണമെന്നുമായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞിരുന്നത്. പിസി ജോര്‍ജ്ജിന്റെ മകനായ ഷോണ്‍ ജോര്‍ജ്ജ് വലിയ റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തലെന്നും ഷോണിന് ഉടന്‍ തന്നെ പൊലീസ് നോട്ടീസ് അയക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. പിസി ജോര്‍ജ്ജ് ഇപ്പോള്‍ രാജസ്ഥാനിലാണുള്ളത്. അതിനാല്‍ പിസി ജോര്‍ജ്ജിന് ഉടന്‍ നോട്ടീസ് അയക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നടിയെ ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നും ചില രാഷ്‌ട്രീയ പ്രമുഖരുമാണ് ഈ കേസിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ദിലീപിന് പരസ്യമായി ജോര്‍ജ് പിന്തുണ നല്‍കുന്നത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. കേസില്‍ താരത്തെ കുടുക്കിയതാണെന്നും ഗൂഢാലോചന നടന്നുവെന്നുമുള്ള അദ്ദേഹത്തിന് ആരോപണം ഏതു സാഹചര്യത്തിലുള്ളതാണെന്ന് പൊലീസ് പരിശോധിച്ചിരുന്നു. കൂടാതെ ദിലീപുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ എന്നും രഹസ്യമായി അന്വേഷണ സംഘം പരിശോധിച്ചിരുന്നുവെന്നും അതില്‍ നിന്നാണ് ഷോണുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സൂചന ലഭിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

Top