ലക്ഷ്യം ദിലീപ് ?കുട്ടികൾ നിങ്ങളോടൊപ്പം ഉണ്ടാവും, പക്ഷേ അവർ നിങ്ങളുടേതല്ല; മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഖലീൽ ജിബ്രാന്റെ പ്രശസ്തമായ രണ്ട് വരികൾ നടി മഞ്ജുവാര്യർ തന്റെ ഓൺലൈനിൽ എഴുതിയപ്പോൾ അവരുടെ മകൾ മീനാക്ഷിയെ കേരളം ഓർത്തു.ദിലീപിന്റെ മകൾ മീനാക്ഷി എവിടെ ?മീനാക്ഷി ഇന്നും മഞ്ജുവിന്റെ സ്വകാര്യ വേദനയാണ്. തന്റെ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് മഞ്ജു വേദനയോടെ ഓർക്കുന്നു. എങ്ങനെയാണ് ഇങ്ങനെ സംഭവിച്ചതെന്ന് മഞ്ജുവിന് ഒരറിവുമില്ല. തന്റെ കൂട്ടുകാരികളോടൊക്കെ മഞ്ജു സ്വകാര്യ വേദന പങ്കു വയ്ക്കാറുണ്ട്. പലരും മീനാക്ഷിയോട് ഇക്കാര്യം സംസാരിച്ചു. എന്നാൽ ഫലമുണ്ടായില്ല. മഞ്ജു വാര്യരുമായി അടുപ്പമുള്ളവർ മീനാക്ഷിയോട് സംസാരിക്കുന്നത് ദിലീപ് വിലക്കാറുണ്ടെന്നും ഗോസ്സിപ്പുകളുണ്ട്. ഇത്തരക്കാർ വീട്ടിൽ വരുമ്പോൾ മകളോട് സംസാരിക്കുന്നതിൽ നിന്ന് ദിലീപ് വിലക്കും.

അഛൻ ദിലീപും രണ്ടാനമ്മ കാവ്യാ മാധവനും വിവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയിലാകുമ്പോൾ ദിലീപിന്റെ മകൾ മീനാക്ഷി എവിടെയാണെന്ന ചോദ്യം ബാക്കിയാകുന്നു.ദിലീപിനെ വിട്ട് മഞ്ജു വാര്യർ പറന്നകലുമ്പോൾ മീനാക്ഷി ദിലീപിനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചത്. മീനാക്ഷി വിദ്യാർത്ഥിനിയാണ്. മഞ്ജുവിനൊപ്പം മീനാക്ഷി പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചവർ അനേകമുണ്ട്. എന്നാൽ ദിലീപിനെ അറിയുന്നവർ ഇതിൽ അത്ഭുതപ്പെട്ടില്ല. കാരണം നാട്ടുകാരെ എങ്ങനെ തനിക്കൊപ്പം നിർത്താം എന്ന് നന്നായറിയുന്ന ആളാണ് ദിലീപ്. പ്രായമായ ഒരു പെൺകുട്ടി അമ്മയ്ക്കൊപ്പം പോകാതെ അഛനൊപ്പം നിൽക്കാൻ തീരുമാനിക്കുമ്പോൾ അഛന്റെ ഇമേജ് വർധിക്കുമെന്ന് ദിലീപനറിയാം. പാവം മഞ്ജു ഇതൊന്നും അറിഞ്ഞില്ല.manju-dileep-kavya-04
നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല എന്നാണ് ഖലീൽ ജിബ്രാന്റെ വാചകം തുടങ്ങുന്നത്. അവർ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നവരാണ്. അവർ നിങ്ങളുടെ ജീവിതത്തിലേക്ക് വരികയാണ്. അത് നിങ്ങളിലൂടെയല്ല സംഭവിക്കുന്നത്. അവർ നിങ്ങളോടൊപ്പം ഉണ്ടാകും. പക്ഷേ നിങ്ങളുടേതല്ല.ആലോചിച്ച് മനസിലാക്കേണ്ട വാചകങ്ങളാണ് മഞ്ജു വാര്യർ അയച്ചിരിക്കുന്നത്. ദിലീപിന്റെ വീട് സംഘർഷഭരിതമാണ്. അവിടെ സമാധാന കുറവുണ്ട്. പോലീസിന്റെയും മറ്റും നിരീക്ഷണത്തിലാണ് ദിലീപിന്റെ വീട്.

കുട്ടികൾ നിങ്ങളോടൊപ്പം ഉണ്ടാവും, പക്ഷേ അവർ നിങ്ങളുടേതല്ല എന്ന് മഞ്ജു എഴുതിയത് ദിലീപിനെ ഉദ്ദേശിച്ചാണോ? അതൊരു പക്ഷേ ശരിയായിരിക്കാം. സ്വാഭാവികമായും മീനാക്ഷിക്ക് ദിലീപിനോടൊപ്പമുള്ള സഹവാസം മടുത്തിരിക്കാം. ആക്രമണത്തിന് ഇരയായ നടിക്ക് മഞ്ജുവുമായി അടുത്ത ബന്ധമുണ്ട്. ഇതിൽ കാവ്യാ മാധവന് ഈർഷ്യയുമുണ്ട്. ഈർഷ്യ മീനാക്ഷിയോട് പ്രകടിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.

Top