സ്ത്രീ പീഡന കേസിൽ കൊട്ടേഷൻ കൊടുത്തതിൽ പ്രതിയായ ദിലീപിന് ജയിലിനു വെളിയിൽ സ്വീകരണം ഒരുക്കിയതും കൊട്ടേഷൻ…

കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഗൂഡാലോചന ചുമത്തി ജയിലിലായ ദിലീപിന് ജാമ്യം. നടിയെ പീഡിപ്പിച്ച കേസിൽ കൊട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ് .അതേ കേസിൽ പുറത്തിറങ്ങിയ   ദിലീപിന് ജയിലിനു വെളിയിൽ സ്വീകരണം ഒരുക്കിയതും  കൊട്ടേഷൻ ആണെന്ന് ആരോപണം. ആലുവ ജയിലിന്റെ മുന്നിലും,വീടിന്റെ പരിസരത്തും ആരാധകരെന്ന പേരിൽ നിന്ന ആളുകളെല്ലാം ഫാൻസ്‌ അസോസിയേഷൻകാരും കൂലിക്കു വന്നവരുമാണ്.ഇന്ന് രാവിലെ തന്നെ കോടതി ജാമ്യാപേക്ഷ പരിഗണിക്കുമെന്നും,ജാമ്യം കിട്ടുമെന്നും അറിവ് കിട്ടിയിരുന്നു.അതനുസരിച്ചാണ് ആളുകളെ കൂട്ടിയത്.ആട്ടോ റിക്ഷക്കാരും,കൂലിപ്പണിക്കാരും,ബംഗാളികളുമെല്ലാം ഇതിലുൾപ്പെടും.കുറച്ചുപേരെ വീടിനു സമീപവും, ബാക്കിയുള്ളവരെ ജയിൽ പരിസരത്തുമാണ് വിന്യസിപ്പിച്ചത്.രാവിലെ മുതൽ തന്നെ  കൊട്ടേഷൻകാർ ആളുകളെ കൂട്ടാൻ സിറ്റിയിൽ പരക്കം പായുകയായിരുന്നു.ആളുകൾക്ക് കൂലി കൊടുത്തതും, ഫ്ലെക്സും ബാനറുകളും ,വാഹനങ്ങളും എല്ലാം ഏർപ്പാടാക്കിയതിനു നല്ലൊരു തുക തന്നെ ചിലവഴിച്ചു.ജാമ്യം അനുവദിച്ചത് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായതിനാല്‍  നടപടികളെല്ലാം ഇന്ന് തന്നെ പൂര്‍ത്തിയാക്കി പുറത്തിറങ്ങാൻ കഴിയുമെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ പ്രതീക്ഷ. ജയിലില്‍ അര മണിക്കൂറില്‍ താഴെ മാത്രം നീളുന്ന നടപടികള്‍ മാത്രമേയുണ്ടാകൂ.

Top