നാദിര്‍ഷായുടേയും കാവ്യയുടേയും ജാമ്യാപേക്ഷ ജസ്റ്റിസ് ഉബൈദിന്റെ മുന്നിൽ !ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചില്‍ നിന്നുണ്ടായ അനുകൂല പരാമര്‍ശങ്ങളിൽ പ്രതീക്ഷ ..കാവ്യയ്ക്കും നാദിര്‍ഷയ്ക്കും ജാമ്യം കിട്ടും ?

കൊച്ചി:കാവ്യയ്ക്കും നാദിര്‍ഷയ്ക്കും അടുത്തയാഴ്ച്ച നിര്‍ണായകമാണ് . നാദിര്‍ഷായുടേയും കാവ്യയുടേയും ജാമ്യാപേക്ഷ ജസ്റ്റിസ് ഉബൈദിന്റെ മുന്നിലാണ് .ജസ്റ്റീസ് ഉബൈദ് ജാമ്യം കൊടുക്കു മെന്നാണ് പൊതുവിലയിരുത്തൽ .ദിലീപിന്റെ ജാമ്യഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസാണ് പരിഗണിക്കുന്നത്. എന്നാല്‍ ബെഞ്ച് മാറ്റം മൂലം നാദിര്‍ഷായുടേയും കാവ്യയുടേയും ജാമ്യാപേക്ഷ ജസ്റ്റിസ് ഉബൈദിന്റെ മുന്നിലുമെത്തി. പൊലീസിനെതിരെ ചില വിമര്‍ശനങ്ങളാണ് ജസ്റ്റിസ് ഉബൈദ് ഉയര്‍ത്തിയത്. ഇതില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സുനിയുടെ അഭിഭാഷകന്‍ ആളൂര്‍. ഇത് ദിലീപിനെ അഴിക്കുള്ളില്‍ നിന്ന് പുറത്തിറക്കി സിനിമയെ രക്ഷിക്കാനുള്ള താരങ്ങളുടെ ശ്രമത്തിന് പുതുജീവന്‍ നല്‍കും. പള്‍സറിന്റെ ജാമ്യഹര്‍ജിയെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്. പള്‍സറിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല തീരുമാനമെടുത്താല്‍ ദിലീപിനും ഉടന്‍ ജാമ്യം കിട്ടും.

ദിലീപ് ഇതിനോടകം മൂന്ന് ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നല്‍കി. എന്നാല്‍ പള്‍സര്‍ ആദ്യമായാണ് ഇതിന് ഹൈക്കോടതിയില്‍ ശ്രമിക്കുന്നത്. നാദിര്‍ഷായുടെ ജാമ്യ ഹര്‍ജിക്കിടെ പള്‍സര്‍ സുനിയെ എല്ലാ മാസവും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന പരിഹാസ രൂപേണയുള്ള വിമര്‍ശനം ജസ്റ്റിസ് ഉബൈദ് നടത്തിയിരുന്നു. ഈ പോയിന്റില്‍ പിടിച്ചാകും സുനിക്കായി ആളൂര്‍ ജാമ്യാ ഹര്‍ജി വാദിക്കുക. മനുഷ്യാവകാശ ലംഘനമാണ് സുനിക്കെതിരെ നടക്കുന്നത്. ജാമ്യം കിട്ടാതിരിക്കാന്‍ മാത്രം കുറ്റപത്രം നല്‍കി. അതിന് ശേഷവും അന്വേഷണം തുടര്‍ന്നു. ഇനി അനുബന്ധം കുറ്റപത്രം നല്‍കും. അതിന് ശേഷവും അന്വേഷണം തുടരാനാണ് നീക്കം. അതായത് ഈ അടുത്ത കാലത്തൊന്നും വിചാരണ തുടങ്ങില്ല. പൊലീസ് എല്ലാ മാസവും പള്‍സറിനെ ചോദ്യം ചെയ്യല്‍ പീഡനം തുടരും. ഇത് മനുഷ്യാവകാശ ലംഘനമായി ഹൈക്കോടതിയില്‍ അവതരിപ്പിക്കാനാണ് അഡ്വക്കേറ്റ് ആളൂരിന്റെ നീക്കം. ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചില്‍ നിന്നുണ്ടായ അനുകൂല പരാമര്‍ശങ്ങളാണ് ഇതിന് കാരണം. രാമലീലയുടെ റിലീസ് ദിവസമായ 28നാകും ഈ കേസ് ജസ്റ്റിസ് ഉബൈദ് പരിഗണിക്കുകയെന്നാണ് സൂചന.

അങ്കമാലി കോടതിയില്‍ രഹസ്യമൊഴി നല്‍കി ജാമ്യം നേടാനുള്ള ശ്രമത്തിലായിരുന്നു പള്‍സര്‍ സുനി. എന്നാല്‍ അന്വേഷണത്തില്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തില്‍ എല്ലാം മാറ്റി മറിക്കുന്ന രഹസ്യമൊഴി എടുക്കുന്നതിനോട് കോടതിക്ക് താല്‍പ്പര്യമില്ല. പറയാനുള്ളതെല്ലാം വിചാരണ സമയത്ത് കേള്‍ക്കാമെന്ന നിലപാടാണ് കോടതിക്കുള്ളതെന്ന് സൂചന.പ്രധാന പ്രതി പുറത്തു നില്‍ക്കുന്നതിനാല്‍ ദിലീപിന് ജാമ്യം നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാകും. അതുകൊണ്ടാണ് പള്‍സറിന് ജാമ്യം കിട്ടട്ടേയെന്ന ചിന്തയില്‍ സിനിമാ ലോകം എത്തുന്നത്. നടി ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്കൊപ്പം പള്‍സര്‍ പൊലീസിന്റെ കസ്റ്റഡിയിലായി. 90 ദിവസവും കഴിഞ്ഞ് തടവ് നീണ്ടു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.DILEEP -JAIL-dih

പള്‍സറിന് ജാമ്യം കിട്ടിയാല്‍ ദിലീപിനും പുറത്തിറങ്ങാന്‍ അവസരമൊരുങ്ങും. കേസില്‍ വഴിത്തിരിവുണ്ടായാല്‍ ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാനം ജസ്റ്റീസ് സുനില്‍ തോമസും എടുക്കുമെന്നാണ് വിലയിരുത്തല്‍. കുറ്റപത്രം ഒക്ടോബര്‍ ഏഴിനകം കൊടുക്കും. ഈ സാഹചര്യത്തില്‍ അങ്കമാലി കോടതിയില്‍ പോലും പള്‍സറിന് ജാമ്യം കിട്ടിയാല്‍ അതുയര്‍ത്തി ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാനം എടുപ്പിക്കാന്‍ കഴിയും. ഈ നിയമപരമായ നീക്കമെല്ലാം ദിലീപും അറിയുന്നുണ്ട്.

എന്നാല്‍ ജയിലിലുള്ള ദിലീപ് ആരോടും ഇപ്പോള്‍ ഒന്നും പറയുന്നില്ല. സദാസമയവും എഴുത്തിലാണ്. തന്റെ കഥയാണ് ദിലീപ് കുറിക്കുന്നതെന്നാണ് സൂചന. അഴിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടന്‍ ആക്രമണക്കേസിലെ പ്രശ്നങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കും. സലിം ഇന്ത്യയെന്ന ആരാധകന്‍ ഇതിനായി വേണ്ടതെല്ലാം പുറത്തു ചെയ്യുന്നുമുണ്ട്. നാമജപവും അഴിക്കുള്ളില്‍ ദിലീപ് മുടക്കുന്നില്ല. അസ്വാഭാവികതയൊന്നുമില്ലാതെയാണ് പെരുമാറ്റം. ജയിലില്‍ സന്ദര്‍ശക നിയന്ത്രണമുള്ളതുകൊണ്ട് ആരും ഇപ്പോള്‍ നടനെ കാണാനും വലുതായി എത്തുന്നില്ല.

ദിലിപീന്റെ ജയില്‍വാസം 70-ാം ദിവസം പിന്നിട്ടു കഴിഞ്ഞു. ഏഴുപത് ദിവസത്തിനുള്ളില്‍ നാല് തവണ കോടതി ജാമ്യം നിഷേധിച്ചിട്ടും വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് ക്യാംപിനെ പ്രേരിപ്പിക്കുന്നത് പൊലീസ് ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന ഭയമാണ്. മാനഭംഗവും കൊലപാതകവും പോലുള്ള ഗുരുതരമായ കേസുകളില്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ അടുത്ത തൊണ്ണൂറ് ദിവസം വരെ അയാളെ തടവില്‍ വയ്ക്കാന്‍ പൊലീസിന് സാധിക്കും.

തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ തടവിലാക്കപ്പെട്ട വ്യക്തിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പിന്നെ ജാമ്യം ലഭിക്കില്ല. കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നതോടെ അയാള്‍ വിചാരണ തടവുകാരനായി മാറും. പിന്നെ വിചാരണ പൂര്‍ത്തിയായി കോടതി വിധി പറയും വരെ ജാമ്യത്തിനായി കാത്തിരിക്കേണ്ടി വരും.

ദിലീപിന്റെ കാര്യത്തില്‍ ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ഒക്ടോബര്‍ 10 കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇതിനിടയില്‍ നാല് തവണ ജാമ്യഹര്‍ജി നല്‍കിയെങ്കിലും നാല് തവണയും പൊലീസിന്റെ എതിര്‍പ്പ് മൂലം കോടതി ജാമ്യം നിഷേധിച്ചു. പൊലീസ് ഒക്ടോബര്‍ പത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നീക്കം നടത്തുന്നതിനാല്‍ അതിനകം എങ്ങനെയും ജാമ്യം നേടിയെടുക്കാനാണ് ദിലീപിനൊപ്പമുള്ളവര്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് പ്രതീക്ഷയെന്നോണം പള്‍സറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ എത്തുന്നത്.

ഇതിന് മുമ്പ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും കാവ്യയുടെ അപേക്ഷയിലും ജസ്റ്റിസ് ഉബൈദ് തീരുമാനമെടുക്കും. ഇതെല്ലാം ദിലീപിന് നിര്‍ണ്ണായകമാണ്. ഇതിനൊപ്പം രാമലീലയുടെ റിലീസും. രാമലീലയ്ക്ക് വമ്പന്‍ വരവേല്‍പ്പ് കിട്ടിയാല്‍ ജനമനസ്സില്‍ താനിപ്പോഴും ഉണ്ടെന്ന് ദിലീപിന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാകും. ഇതും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ നിര്‍ണ്ണായകമാകും.28-ാം തീയതി പൂജ അവധിക്കായി പിരിയുന്ന കോടതി പിന്നെ അടുത്തമാസം മൂന്നിനാണ് വീണ്ടും ചേരുന്നത്. സര്‍ക്കാര്‍ വാദം കേട്ടശേഷം പൂജ അവധിയും കഴിഞ്ഞാവും കോടതി ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുക. അപ്പോഴേക്കും കുറ്റപത്രം സമര്‍പ്പിച്ചേക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ പോലും പള്‍സറിന് ജാമ്യം നല്‍കിയാല്‍ അത് ദിലീപിന് ഗുണകരമാകും.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ സഹായിച്ചത് നിർണായകമായ ഒരു ശബ്ദരേഖ. നടി ആക്രമിക്കപ്പെട്ടതിനു ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങളാണ് പോലീസിന് പിടിവള്ളിയായത്. നടിയുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ഈ സംഭാഷണത്തില്‍ ദിലീപ് സൂചിപ്പിക്കുന്നുണ്ട്. കോടതിയിലെത്തിയപ്പോഴെല്ലാം ദിലീപിന് ജാമ്യം ലഭിക്കാത്തതു ഈ തെളിവുകള്‍ പരിശോധിച്ചശേഷമായിരുന്നു.

നാലു മിനിറ്റിലേറെ നീളമുള്ള ശബ്ദരേഖയില്‍ താനും നടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തന്റെ കുടുംബജീവിതം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയുടെ പ്രവൃത്തികളാണെന്നും ഇതില്‍ പറയുന്നു. ഈ ശബ്ദരേഖ തന്നെയാകും പോലീസും പ്രോസിക്യൂഷനും കോടതിയില്‍ നിര്‍ണായക തെളിവായി അവതരിപ്പിക്കുക. അതേസമയം, കേസിലെ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നു പ്രത്യേക അന്വേഷണ സംഘം. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രതി നടന്‍ ദിലീപിനു ജാമ്യം ലഭിക്കാനായി പോലീസ് ബോധപൂര്‍വം കുറ്റപത്രം വൈകിപ്പിക്കുമെന്ന ആരോപണം അന്വേഷണസംഘം തള്ളി.

 

Top