അപ്പുണ്ണിയും പ്രതീഷും പോലീസ് കസ്റ്റഡിയിൽ !..

തിരുവനന്തപുരം: അപ്പുണ്ണിയും പ്രതീഷും പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന .രഹസ്യമായി ഇവരെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച് ചോദ്യം ചെയ്യുന്നതായി വിവരം . യുവനടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും പങ്കുള്ളതായി അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ പള്‍സര്‍ സുനിക്ക് ദിലീപ് നേരിട്ടാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.അതേസമയം പള്‍സര്‍ സുനിക്ക് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത് അപ്പുണ്ണിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.നടിയെ ആക്രമിച്ച സംഭവത്തിലെ നിര്‍ണായകവിവരങ്ങള്‍ അറിയാമെന്ന് പോലീസ് കരുതുന്ന അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തുന്നത് ആറുവര്‍ഷംമുമ്പ്.

അപ്പുണ്ണിയുടെ സഹോദരനായ ഷൈജുവാണ് സിനിമാമേഖലയുമായി ആദ്യം ബന്ധപ്പെടുന്നത്. ലൊക്കേഷനുകളിൽ ഡ്രൈവറായിരുന്ന ഷൈജു വിവാഹത്തിനുശേഷം അപ്പുണ്ണിയെയും സിനിമയിലെത്തിച്ചു. മലയാളത്തിൽ അക്കാലത്ത് തിളങ്ങിനിന്ന നായികയുടെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. ഈ നായികയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.നാദിർ ഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവർ പറയുന്നു. പേഴ്സണൽ ഡ്രൈവറിൽ നിന്ന് ദിലീപിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി അപ്പുണ്ണി മാറിയത് വളരെ പെട്ടെന്നാണ്. സിനിമയിലെ പ്രമുഖസംവിധായകര്പോലും ദിലീപിനെ കിട്ടാനായി അപ്പുണ്ണിയുടെ ഫോണിലാണ് വിളിച്ചിരുന്നത്.ഉദ്യോഗമണ്ഡല്‍ സ്വദേശിയായ അപ്പുണ്ണിയുടെ യഥാര്‍ഥപേര് എ.എസ്. സുനില്‍രാജ് എന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top