ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി.ദിലീപിനെതിരെയുള്ള കുരുക്കുകള്‍ മുറുകിയേക്കും

കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹാജരായി. നടിയെ ആക്രമിച്ച കേസുമായി തനിക്ക് ബന്ധമില്ലെന്ന് ആലുവ പൊലീസ് ക്ലബ്ബിലെത്തിയ അപ്പുണ്ണി പറഞ്ഞു. എന്നാല്‍, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് പൊലീസിന് മുന്നില്‍ ഹാജരായത്.കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണി ഇതിനിടെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന്, ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. മുന്‍പും ചോദ്യം ചെയ്യലിനു പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി പ്രതികരിച്ചിരുന്നില്ല.

എത്രയും വേഗം ചോദ്യം ചെയ്യലിനു വിധേയനാകണമെന്നു നിര്‍ദേശിച്ചാണ് അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഭീഷണിയും മൂന്നാംമുറയുമുണ്ടാകുമെന്ന് ഇയാള്‍ ഹര്‍ജിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നു കോടതി പൊലീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്. സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ച് അപ്പുണ്ണിയില്‍നിന്നു വ്യക്തത തേടേണ്ടതുണ്ടെന്നാണു പൊലീസ് പ്രോസിക്യൂഷന്‍ മുഖേന കോടതിയെ അറിയിച്ചത്.അപ്പുണ്ണിയെ ഗൂഢാലോചനാക്കേസില്‍ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിനുശേഷം നിയമാനുസൃത നടപടിയുണ്ടായേക്കാം. മുഖ്യ പ്രതി സുനില്‍കുമാര്‍ ജയിലില്‍നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചുവെന്നതിനു പൊലീസിന്റെ പക്കല്‍ തെളിവുകളുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പൊലീസ് പറയുന്നു.ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അപ്പുണ്ണിയേയും കേസില്‍ പ്രതിചേര്‍ക്കും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചതിന് പൊലീസിന്റെ പക്കല്‍ തെളിവുകളുണ്ട്.appunniഅതേസമയം നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ അറസ്റ്റിന് ഡിജിപിയുടെ അനുമതി. സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാ മാധവന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് അടുത്ത ദിവസം നോട്ടീസ് നല്‍കും.സുനില്‍കുമാറിന് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്ത് സിനിമകളുടെ സെറ്റില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. ഇതില്‍ ചില ചിത്രങ്ങളില്‍ നായിക കാവ്യ മാധവനായിരുന്നു. എന്നിട്ടും സുനിലിനെ അറിയില്ലെന്ന കാവ്യയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.അതേസമയം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുടെ കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. മൂന്ന് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ എന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top