ദിലീപിനെ കുടുക്കിയ ദൈവത്തിന്റെ കൈ പതിഞ്ഞ നിര്‍ണായകമായ 5 തെളിവുകള്‍

കൊച്ചി:ദൈവത്തിന്റെ കൈ പതിഞ്ഞ കേസില്‍ നടിക്കെതിരെ നടന്നത് വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന. ഇതിനാവശ്യമായ തെളിവുകളെല്ലാം ലഭിച്ച ശേഷമായിരുന്നു ദിലീപിനെയും നാദിര്‍ഷായെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.എന്നാല്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും അഞ്ച് തെളിവുകള്‍. ആദ്യഘട്ടത്തില്‍ സംശയത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്ന ദിലീപിനെ, തെളിവുകള്‍ യുക്തിഭദ്രമായി കോര്‍ത്തിണക്കിയാണ് അന്വേഷണ സംഘം കുടുക്കിയത്.പള്‍സര്‍ സുനിയെ പരിചയമില്ലെന്ന നിലപാടാണ് പ്രത്യക്ഷത്തില്‍ ദിലീപിന് വിനയായതെന്നാണ് അനുമാനം. ദിലീപ് നായകമായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.

1. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്.
2. ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍.
3.ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍.
4. പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍.
5. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും.

ഗൂഡാലാചന നടന്നത് എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലിലാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഒന്നര കോടി രൂപയുടെ ക്വട്ടേഷനായിരുന്നു ഇത് എന്നാണ് ലഭിക്കുന്ന സൂചന. പള്‍സര്‍ സുനിയുടെ മൊഴികളും ഇതിനെ സാധൂകാരിക്കുന്നതാണ്.ചോദ്യം ചെയ്യലിന്‍റെ ഭാഗമായി രാവിലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.ACTRESS BROTHER

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പുറമേ നാദിർഷയേയും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. പോലിസ് ക്ലബിൽ ഇപ്പോഴും നാദിർഷ യെ ചോദ്യം ചെയ്യുകയാണ്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം രാത്രിയോടെയാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ.ദിലിപിനൊപ്പം നാദിർഷാ യേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്ററ്റെന്ന് പോലീസ് പറഞ്ഞു. മുമ്പും ദിലീപിനേയും നാദിർഷയേയും ഒന്നിച്ചാണ് പോലിസ് ചോദ്യം ചെയ്തത്. ജയിലിൽ നിന്ന് പൾസർ സുനി നാദിർഷ യെ വിളിച്ചതായും കണ്ടെത്തിയിരുന്നു. ദിലിപിനൊപ്പം നാദിർഷക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

അതിനിടെ ദിലീപിന്റെ അറസ്റ്റോടെ സത്യം തെളിഞ്ഞെന്ന് നടിയുടെ സഹോദരന്‍. കേസ് സിബിഐയ്ക്ക് വിടണമെന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ കേരള പോലീസില്‍ വിശ്വാസമായിരുന്നെന്നും നടിയുടെ സഹോദരന്‍ രാജേഷ് ബി മേനോന്‍ പറഞ്ഞു.കേസില്‍ തങ്ങള്‍ക്ക് ഒപ്പം നിന്നം മാധ്യമങ്ങള്‍ക്കും നല്ലവാരായി ജനങ്ങള്‍ക്കും നന്ദിയും രാജേഷ് നന്ദിയും രേഖപ്പെടുത്തി. തുടക്കം മുതല്‍ തങ്ങള്‍ക്കൊപ്പം നിന്ന് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.’ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷം. നീതി കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് സിബിഐക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസില്‍ വിശ്വാസമര്‍പ്പിച്ച്‌ ഞങ്ങള്‍ ഉറച്ചു നിന്നത്. ഈ കേസിന്റെ തുടക്കം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നില്‍ക്കുകയും ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ലാത്ത, ലോകം മുഴുവന്‍ പരന്നു കിടക്കുന്ന എന്റെ ഫേസ്ബുക് സൗഹൃദങ്ങളോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. സന്തോഷം’.

Top