മഞ്ജുവാര്യരെ ദിലീപ് ഇപ്പോഴും പീഡിപ്പിക്കുന്നു; ദിലീപ് സൈലന്റ് പ്രതികാരി ; ചിരിച്ചുകൊണ്ട് കഴുത്തറുക്കും; മറുപടിയുമായി പല്ലിശേരി

കൊച്ചി: മനോരമ ഓണ്‍ലൈനില്‍ നടന്‍ ദീലീപ് നല്‍കിയ അഭിമുഖം കൂടുതല്‍ പൊട്ടിത്തെറിയിലേയ്ക്ക് സിനിമാ മാധ്യമ പ്രവര്‍ത്തകനായ പല്ലിശേരിയേയും മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വേണുവിനെയും വ്യക്തിപരമായി അധിക്ഷേപിച്ച അഭിമുഖമാണ് ഇപ്പോള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായാണ് പല്ലിശേരി പ്രതികരിച്ചിരിക്കുന്നത്. ദിലീപിനെതിരെ നിയമ നടപടിയുള്‍പ്പെടെ സ്വീകരിക്കുന്നമെന്നും അേേദ്ദഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

കൊച്ചിയില്‍ നടിയെ ദിലീപ് പീഡിപ്പിച്ചെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പല്ലിശേരി അഭിമുഖത്തില്‍ പറയുന്നു. നടി തന്നെ പല്ലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ എഴുതിയത്. ദിലീപ് ശരിക്കും സൈലന്റ് പ്രതികാരിയാണ്. ചിരിച്ചുകൊണ്ടാണ് കഴുത്തറുക്കുക. ആയിരം കുറുക്കന്മാരുടെ കൗശലം ഉള്ളയാളാണ് ഇയാള്‍. ഈ നടിയെ മാത്രമല്ല, മഞ്ജുവാര്യരേയും ഇയാള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പടത്തില്‍ നിന്ന് ഔട്ടാക്കാന്‍ അവര്‍ക്കെതിരെ എന്തെല്ലാം ചെയ്ത്‌കൊണ്ടിരിക്കുന്നു..? നിരവധി സംവിധായകരോട് മഞ്ജുവിനെ വച്ച് പടമെടുക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതായു പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമിക്കപ്പെട്ട നടിയുമായി കുറേ സ്വത്ത് ഇടപാട് ഉണ്ടായിരുന്നു ഇവര്‍ക്ക്. കാവ്യയുമായി വിവാഹം കഴിക്കും മുമ്പ് ഈ നടിയും കാവ്യയും ദിലീപും അടങ്ങുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അത് തെറ്റിയപ്പോഴാണ് ആക്രമണം നടന്നത്. കാവ്യയെ ആരും പ്രതിസ്ഥാനത്തേക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ല.

പള്‍സറിന്റെ കേസില്‍ ബ്യൂട്ടിഷ്യനെ അറസ്റ്റ് ചെയ്ത ബ്യൂട്ട്യഷ്യന് കാവ്യയുമായി അടുത്ത ബന്ധം ഉണ്ട്. നടിക്ക് ദിലീപുമായി കുറച്ച് റിലേഷന്‍സ് ഉണ്ടായിരുന്നു. വീണ്ടും അവര്‍ തമ്മില്‍ അടുക്കുകയാണെന്ന് തോന്നല്‍ കാവ്യയ്ക്ക് ഉണ്ടായി. നടിയെ കെട്ടിയിട്ട് രണ്ട് അടി കൊടുക്കണമെന്നാണ് കാവ്യ പറഞ്ഞത്. ഇതെല്ലാം ബ്യൂട്ടീഷ്യന്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ആ ലേഡി ഇവരുടെ കയ്യില്‍ നിന്നും കാശ് വാങ്ങിക്കാം. നടിയുടെ കയ്യില്‍ നിന്നും കാശ് വാങ്ങിക്കാം എന്നായിരുന്നു വിചാരിച്ചത്. ഇതെല്ലാം കിട്ടുന്ന അറിവുകള്‍ മാത്രമാണ്-പല്ലിശേരി പറയുന്നു.

ദിലീപിനോട് മകന് വേണ്ടി ചാന്‍സ് ചോദിച്ചെന്ന് ആരോപണവും പല്ലിശേരി നിഷേധിച്ചു.
അങ്ങനെ ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ടേല്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. പിന്നെ അവനെ സംബന്ധിച്ചിടത്തോളം ഒരു സംവിധായകനാകന്‍ ഒരു മോഹവും ഉള്ളയാളല്ല.

വ്യാജ വാര്‍ത്ത താന്‍ കൊടുക്കാറില്ല. ആ വ്യാജ വാര്‍ത്ത ഏതാണെന്ന് ദിലീപ് പറയണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവി ചന്ദ്രന്റെ സെറ്റില്‍ വെച്ച് ഇയാള്‍ കൊടുക്കാത്ത ഇന്റര്‍വ്യു ഞാന്‍ കൊടുത്തുവെന്നാണ് പറയുന്നത്. അതിനുമാത്രം ഇയാള്‍ ആര്…? സത്യജിത്ത റായോ, അമിതാഭ് ബച്ചനോ, അല്ലെല്‍ മമ്മൂട്ടിയോ, മോഹന്‍ലാലോ, അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാല്‍ പറയാത്ത കാര്യം വെച്ച് അഭിമുഖം കൊടുക്കാന്‍…? ഇനി അഥവ കൊടുത്തുവെന്ന് വിചാരിക്കുക, എന്നിട്ട് എന്തുകൊണ്ട് കേസ് കൊടുത്തില്ല..? അതിന് ശേഷവും എത്രയോ ലൊക്കേഷനുകളില്‍ പോയിട്ട് എത്രയോ ഇന്റര്‍വ്യൂ എടുത്തിട്ടുണ്ട്. ദിലീപിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top