കാവ്യയുടെ കുടുംബവും ദിലീപിനെ കൈവിടുന്നു!..തകർച്ച പൂര്‍ണ്ണമാകുന്നു !

കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഗൂഡാലോചന ചുമത്തി ജയിലിലായ ദിലീപിന് എല്ലാം നഷ്ടപ്പെടുകയാണോ ? കാവ്യാമാധവന്റെ കുടുംബവും ദിലീപിനെ കൈയൊഴിയുന്നു. ദിലീപ് കാരണം തങ്കളുടെ ബിസിനസുകള്‍ തകര്‍ന്നു എന്നാണ് ആക്ഷേപം. കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പനശാലയായ ലക്ഷ്യയില്‍ പോലീസ് റെയ്ഡ് ഉണ്ടായതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന് ഇടിവുണ്ടായത്. ലക്ഷ്യയെ കൊതിയോടെ നോക്കിയിരുന്ന സ്ത്രീകള്‍ പോലും ഇപ്പോള്‍ ദിലീപിന്റെ അപവാദവുമായി ലക്ഷ്യയെ കൂട്ടിയിണക്കുകയാണ്.

ലക്ഷ്യക്ക് മുന്നിലൂടെ കടന്നുപോകുന്നവര്‍ ഇവിടെയാണ് പോലീസ് വന്നതെന്ന് പറയുന്നു. പള്‍സര്‍ സുനിയുടെ താവളമാണ് ലക്ഷ്യ എന്ന് പറയുന്നവരുമുണ്ട്. ലക്ഷ്യയുടെ ഉദ്ദേശ ലക്ഷ്യങ്ങളൊക്കെ തകര്‍ന്നു. തങ്ങളുടെ മകളുടെ ജീവിതം ദിലീപ് പാഴാക്കിയെന്നാണ് കാവ്യയുടെ മാതാപിതാക്കള്‍ ചിന്തിക്കുന്നത്. കാവ്യ ദിലീപിനെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നു. എന്നാല്‍ കാവ്യയുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. അത് വലിയ അപകടമായെന്ന ചിന്തയിലാണ് വീട്ടുകാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം തെറ്റി പിരിഞ്ഞപ്പോഴും കാവ്യയുടെ വീട്ടുകാര്‍ ദിലീപിനെയാണ് കുറ്റപ്പെടുത്തിയത്. എന്നാല്‍ തനിക്ക് കാവ്യയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് ദിലീപ് എല്ലാവരെയും പറ്റിച്ചു. ദിലീപുമായുള്ള ബന്ധം ശരിയല്ലെന്ന നിലപാടാണ് വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നത്. കാവ്യയുടെ കുടുംബം അത്തരക്കാരല്ല. അവര്‍ മാന്യമായി ജീവിക്കുന്നവരാണ്.ദിലീപിനെ കാണാന്‍ കാവ്യയോ അവരുടെ മാതാപിതാക്കളോ ഇതേ വരെയും ജയിലില്‍ എത്തിയിട്ടില്ല. കാവ്യ എത്തിയാല്‍ അത് വാര്‍ത്തയാകുമെന്ന് മനസ്സിലാക്കാം. എന്നാല്‍ കാവ്യയുടെ മാതാപിതാക്കള്‍ക്കോ സഹോദരനോ ജയിലില്‍ പോകാം. അക്കാര്യം വാര്‍ത്തയാകില്ല. എന്നാല്‍ പ്രതിസന്ധിയിലായ ദിലീപിനെ ആരും സഹായിക്കാനില്ല. സ്വന്തം അനിയന്‍ മാത്രമാണ് ജയിലില്‍ എത്തുന്നത്.KAVYA MOTHER -PRAYER

മകള്‍ മീനാക്ഷി പോലും ദിലീപിനെ സന്ദര്‍ശിച്ചിട്ടില്ല. ഇന്നലെ വരെ തന്നെ കാണാന്‍ ക്യൂ നിന്ന ആരും ദിലീപിനെ കാണാന്‍ ചെല്ലുന്നില്ല. കോടികള്‍ കൈയില്‍ വച്ച് അമ്മാനമാടിയ വ്യക്തി ഇപ്പോള്‍ 200 രൂപക്ക് വേണ്ടി കേഴുന്നു. കണ്ടു കണ്ടിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും ഭവാന്‍ എന്ന ദേവവാക്യം എഴുതിയത് ദിലീപിനെ കുറിച്ചാണോ എന്നു തോന്നിപോകും.ഏതായാലും കാവ്യ ഇതേ വരെ മനസ് തുറന്നിട്ടില്ല. അതേ സമയം കാവ്യക്കും ദിലീപിന്റെ ചെയ്തികളില്‍ അമര്‍ഷമുണ്ട്. കാവ്യ അറിഞ്ഞിട്ടല്ല ദിലീപ് ആക്രമം നടത്തിയതെന്ന് സൂചനയുണ്ട്. കാവ്യയെ കൂടി ദിലീപ് പ്രതിസന്ധിയിലാക്കി എന്നാണ് കാവ്യയുടെ ബന്ധുക്കള്‍ പറയുന്നത്. ചുരുക്കത്തില്‍ കാവ്യയും ദിലീപും തമ്മിലുള്ള വിവാഹബന്ധത്തിന്റെ ഭാവി എന്താകുമെന്ന് സംശയിക്കുന്നവരും ധാരാളം.

കാവ്യ അവരുടെ എറണാകുളത്തെ വീട്ടിലാണുള്ളത്. ദിലീപിന്റെ വീട്ടില്‍ നിന്നും അവര്‍ മാറി. മുഴുവന്‍ സമയവും കാവ്യയും മാതാപിതാക്കളും അവരുടെ വീട്ടില്‍ തന്നെയാണുള്ളത്. പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍.അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൊഴി എടുത്തേക്കുമെന്ന സൂചനകള്‍ക്കിടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ മഞ്ജു വാര്യര്‍ക്ക് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജുവില്‍നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിെന്റെ പ്രതീക്ഷ.മഞ്ജുവില്‍നിന്ന് അടുത്തദിവസം തന്നെ മൊഴിയെടുക്കാനുള്ള നീക്കത്തിെന്‍റ ഭാഗമായാണ് വിദേശയാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചത് എന്നാണ് വിവരം.അടുത്തയാഴ്ച ചിക്കാഗോയിലും ന്യൂയോര്‍ക്കിലും നടക്കുന്ന അവാര്‍ഡ് നിശകളില്‍ പങ്കെടുക്കാന്‍ മഞ്ജു തീരുമാനിച്ചിരുന്നു. പൊലീസിെന്‍റ നിര്‍ദേശ പ്രകാരം രണ്ട് പരിപാടികളും മഞ്ജു ഒഴിവാക്കിയതായാണ് സൂചന. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിക്കാഗോയിലെയും ന്യൂയോര്‍ക്കിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങളും പറയുന്നു.kavya M dileep nadhirsha
എന്നാല്‍, ഇത് പൊലീസിെന്‍റ നിര്‍ദേശ പ്രകാരമല്ലെന്നും ചെയ്ത് തീര്‍ക്കാനുള്ള സിനിമകളുടെ തിരക്ക് കാരണമാണെന്നുമാണ് വിശദീകരണം. പൊലീസിെന്‍റ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള യാത്ര വിലക്ക് ഇല്ലെന്നും കേസിലെ സാക്ഷിയെന്ന നിലയില്‍ ഒരു വിവരങ്ങളും അന്വേഷണസംഘം മഞ്ജുവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. നേരേത്ത എ.ഡി.ജി.പി ബി. സന്ധ്യ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തി മഞ്ജുവിെന്‍റ മൊഴിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ദിലീപ് – മഞ്ജു ബന്ധം വേര്‍പിരിയലിലേക്ക് എത്തിയത് വരെയുള്ള സംഭവങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇതിെന്‍റ കൂടി അടിസ്ഥാനത്തിലായിരുന്നു ദിലീപിെന്‍റ അറസ്റ്റ്.ദിലീപിന് മറ്റൊരു നടിയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതാണ് നടി ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് പൊലീസ് നിഗമനം.
ഇതിെന്‍റ അടിസ്ഥാനത്തിലാണ് മുമ്ബ് മൊഴിയെടുത്തതും. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്ന സാഹചര്യത്തില്‍ മഞ്ജു മൊഴിയില്‍ ഉറച്ച്‌നില്‍ക്കുന്നതായി സ്ഥിരീകരിക്കാനാകും അടുത്ത മൊഴിയെടുക്കല്‍. വിഷയത്തില്‍ കൂടുതല്‍ തെളിവുകളോ മൊഴിയോ അന്വേഷണ സംഘത്തിന് നല്‍കാനുണ്ടോയെന്നും ആരായും.

Top