ദിലീപിനെതിരെ തെളിവില്ല; ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂര്‍ണമായും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞെന്ന് പൾസർ.നാദിർഷയും അപ്പുണ്ണിയും കുടുങ്ങി !

കൊച്ചി: കത്തിലെ വിവരങ്ങള്‍ സത്യമാണെന്നും നാദിര്‍ഷയേയും ദിലീപിന്റെ മാനേജരേയും ഫോണ്‍വിളിച്ചിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തി.നാല് തവണയാണ് ഫോണ്‍ വിളിച്ചത്. പണത്തിന് വേണ്ടിയാണ് ഇരുവരേയും വിളിച്ചതെന്നും കത്തിലെ വിവരങ്ങളെല്ലാം സത്യമാണെന്നും സുനി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.തരാമെന്ന് വാഗ്ദാനം ചെയ്ത പണത്തിന്റെ കാര്യമായിരുന്നു നാലുതവണയും സംസാരിച്ചതെന്നും സുനി പറഞ്ഞു. ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂര്‍ണമായും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞു. അഞ്ചു മാസം കൊണ്ട് തന്ന് തീര്‍ത്താല്‍ മതിയെന്നും നാദിര്‍ഷയോടും അപ്പുണ്ണിയോടും പറഞ്ഞിരുന്നുവെന്നും പള്‍സര്‍ സുനില്‍ പറഞ്ഞു.  ഇന്നലെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി ഇക്കാര്യം പറഞ്ഞത്.എന്നാൽ നടി ആക്രമിക്കപ്പെട്ട കാലത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ മുഖ്യപ്രതി പള്‍സര്‍ സുനി (സുനിൽകുമാർ) ദിലീപുമായി ഫോണില്‍ സംസാരിച്ചതിനു തെളിവു ലഭിച്ചിട്ടില്ല. സുനി ദിലീപിനെ വിളിച്ചിട്ടില്ലെന്നും ദിലീപും സംശയാസ്പദമായ ഫോണ്‍ കോളുകള്‍ നടത്തിയിട്ടില്ലെന്നുമാണ് ഫോൺ കോളുകൾ വിശദമായി പരിശോധിച്ചപ്പോൾ വ്യക്തമാകുന്നത്. സുനി ഫോൺ വിളിച്ചവരിൽ ദിലീപിന്റെ ഫോൺ നമ്പറുകൾ ഇല്ലെന്നും കണ്ടെത്തി. ഇതിൽ വ്യക്തത വരുത്താനായി സുനി ഫോൺ വിളിച്ച എല്ലാവരോടും വിവരങ്ങള്‍ ആരായാനാണു പൊലീസിന്റെ നീക്കം.

അതേസമയം, ജയിലില്‍‌നിന്നു ഫോണ്‍ വിളിച്ചതു നാദിര്‍ഷയെയും അപ്പുണ്ണിയെയുമാണെന്നു സുനി മൊഴി നൽകിയിട്ടുണ്ട്. അപ്പുണ്ണിയെ ആദ്യം വിളിച്ചതു മൊബൈല്‍ ഫോണില്‍നിന്നല്ലെന്നും ജയിലിനകത്തുള്ള കോയിൻ ബോക്സ് ഫോണിൽനിന്നാണെന്നും സുനി പറഞ്ഞു. സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ ഇന്നു ചോദ്യം ചെയ്തേക്കും. അതിനിടെ, ഗൂഢാലോചനയിലാണോ അന്വേഷണമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടിയെ ആക്രമിച്ച കേസിലാണ് അന്വേഷണമെന്നായിരുന്ന സുനിയുടെ മറുപടി. മരണമൊഴിയാണ് ഇപ്പോൾ എടുക്കുന്നതെന്നും സുനി പറഞ്ഞു. കസ്റ്റഡിയിൽ വാങ്ങിയ സുനിയെ ഇൻഫൊപാർക്ക് സ്റ്റേഷനിൽ എത്തിക്കവെയാണ് മാധ്യമങ്ങളെ കണ്ടത്.nadirsha
യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിനു ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള അന്തിമശ്രമത്തിലേക്കു പൊലീസ് നീങ്ങുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. അറസ്റ്റിലാവുമ്പോൾ സുനിലിനെ എട്ടു ദിവസം കസ്റ്റഡിയിൽ ലഭിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്നു പൊലീസിനു ലഭിച്ചിരുന്നില്ല. കാക്കനാട് ജില്ലാ ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് ഇപ്പോൾ സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യൽ. അതിക്രമത്തിനു പിന്നിൽ ഒരു സൂത്രധാരനുണ്ടെങ്കിൽ ഇത്തവണ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.ഇതുവരെ പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സംവിധായകൻ നാദിർഷാ, സഹായി അപ്പുണ്ണി, നടൻ ധർമജൻ ബോൾഗാട്ടി എന്നിവർ സുനിലിനെക്കുറിച്ചു വെളിപ്പെടുത്തിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ ചോദ്യാവലിയാണു പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. സുനിൽ ഇതിനു മുൻപു മറ്റു ചില നടികളോടും സമാനമായ അതിക്രമം കാണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യൽ നടക്കും.കേസുമായി ബന്ധപ്പെട്ട പല സാധ്യതകൾ അന്വേഷിക്കാൻ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് നീങ്ങുന്നത്. മൊഴികൾ അപ്പപ്പോൾ പരിശോധിച്ചു ബോധ്യപ്പെടാൻ ലോക്കൽ പൊലീസിന്റെ സഹായവും തേടും. അന്വേഷണത്തിൽ പൊലീസിനെ വഴിതെറ്റിക്കാനുള്ള സുനിലിന്റെ വിരുതു കാരണം കേരളാ പൊലീസിലെ മുൻനിര ചോദ്യം ചെയ്യൽ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സുനിലിനെ കസ്റ്റഡിയിൽ ലഭിക്കുന്ന മുഴുവൻ ദിവസവും ഇവരുടെ സേവനം ലഭ്യമാക്കും. സൈബർ ഫൊറൻസിക്ക്, മനഃശാസ്ത്ര വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top