നടിയെ പീഡിപ്പിച്ചിട്ടില്ല ..ദിലീപ് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്‌തു

കൊച്ചി:നടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് തെറ്റുകാരൻ ആല്ല !നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് നടന്‍ സലിം കുമാര്‍.സംഭവത്തെക്കുറിച്ച് താന്‍ ദിലീപിനോട് നേരിട്ട്് സംസാരിച്ചതാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്‌തെന്നും സലിം കുമാര്‍ പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ദിലീപ് കുറ്റക്കാരനാണെന്ന് വിധിക്കേണ്ടത് കോടതിയാണ് .മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും ഒരാള്‍ തെറ്റുകാരനാണെന്ന് പറയാനുളള അവകാശമില്ല.എന്നാല്‍ ദിലീപാണ് ശരിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.മക്കളെ പിടിച്ചാണ ് ദിലീപ് സത്യം ചെയ്തത്.അങ്ങനെ ചെയ്യുമ്പോള്‍ എങ്ങനെയാണ് വിശ്വസിക്കാതിരിക്കുക,തന്റെ വിശ്വാസം തെറ്റോ ശരിയോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെക്കുറിച്ചും താരം പ്രതികരിച്ചു.പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ആളുകളുടെ ഹ്യൂമര്‍ സെന്‍സിനെ ബാധിച്ചിട്ടുണ്ട്.തമാശകള്‍ ഉണ്ടാക്കുമ്പോള്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ഒരു തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.ബോഡി ഷെയിമിങ്ങ് നല്ല കാര്യമല്ല.എന്നാല്‍ എല്ലാ വാക്കും ബോഡി ഷെയിമിങ്ങ് ആണെന്ന് പറയരുതെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top