ദിലീപിന് ജയിളിലേക്ക് 200 രൂപ മണിയോര്‍ഡര്‍!..കോടിപതി പാപ്പരാണ് !.

ആലുവ: ആയിരം കോടിക്ക് മുകളിൽ ആസ്തി ഇന്റ എന്ന് പറയപ്പെടുന്ന ദിലീപിന് ചിലവിന് ൨൦൦ രൂപ മാണി ഓർഡർ !..കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിന് സഹോദരൻ അനൂപ് ആണ് 200 രൂപ നല്‍കിയത് . ജയില്‍ വിലാസത്തില്‍ മണിയോര്‍ഡര്‍ വഴിയാണ് അനൂപ് പണം നല്‍കിയത്. ജയില്‍ അധികൃതര്‍ നിര്‍ദേശിച്ച പ്രകാരം സഹോദരന്‍ മണിയോര്‍ഡര്‍ അയച്ചത്.
ബന്ധുക്കളെയും അഭിഭാഷകനെയും ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഈ തുക ദിലീപ് ഉപയോഗിക്കുക. മൂന്ന് നമ്പറുകളിലേക്കാണ് ഫോണ്‍ ചെയ്യുവാന്‍ സാധിക്കുക. ബന്ധപ്പെടുന്ന ഈ മൂന്ന് നമ്പറുകള്‍ ജയില്‍ സൂപ്രണ്ടിന് നേരത്തെ തന്നെ നല്‍കണം.

തടവില്‍ കഴിയുന്ന മറ്റ് തടവുകാര്‍ക്ക് കാന്റീന്‍ അലവന്‍സ് അനുവദിക്കുമെങ്കിലും ദിലീപിന് ഈ തുക ലഭിക്കില്ല. അതിനാലാണ് സഹോദരന്‍ ചെലവുകള്‍ക്ക് വേണ്ടി 200 രൂപ മണിയോര്‍ഡറായി നല്‍കിയത്. ഇന്ന് കാലത്താണ് സഹോദരന്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ബന്ധുക്കളായ വെട്ടിങ്ക സുനില്‍, സുരാജ് എന്നിവരും അനൂപിനോടൊപ്പമുണ്ടായിരുന്നു. 10 മിനുറ്റാണ് സന്ദര്‍ശനത്തിന് അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇരട്ടക്കൊലപാതക കേസിലെ പ്രതിയായിരുന്നയാള്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയാതായി അസ്‌രോപണം . ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയായിരുന്നയാള്‍ എത്തിയതായി ആരോപണം. ഇപ്പോള്‍ ചിട്ടി നടത്തിപ്പുകാരനായ ഇയാള്‍ സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയാണ് ഇയാള്‍ ജയിലിലെത്തിയത്.ജയിലിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം ജയില്‍ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി. അവധി ദിവസമായിട്ടും ജയില്‍ സൂപ്രണ്ട് ഇന്നലെ ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ നടനെ കാണാനെത്തിയതല്ല തന്നെ കാണാനാണ് ഇയാള്‍ എത്തിയതെന്നാണ് ജയില്‍ സൂപ്രണ്ട് പി.പി ബാബുരാജ് പറഞ്ഞു.ജയിലില്‍ കഴിയുന്ന വിഐപി തടവുകാരുടേയും ജയില്‍ ഉദ്യോഗസ്ഥരുടേയും ഇടനിലക്കാരനായി പലപ്പോഴും അറിയപ്പെടാറുള്ള ഇയാളുടെ ഇന്നലത്തെ സന്ദര്‍ശനം നടനു വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Top