Connect with us

mainnews

കാവ്യ മാധവൻ രാത്രി റൂമിലെത്തി,രാത്രി ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി;കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്.നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി.

Published

on

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നു .ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു.രാത്രി ഒരുമണിക്ക് ദിലീപ് റൂമിൽ എത്തി .കാവ്യയും ദിലീപും ഒരുമിച്ച് ബാത്ത്റൂമിൽ പോയി.കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത് എന്നും റിമിയുടെ വെളിപ്പെടുത്തൽ റിപ്പോർട്ടർ ചാനൽ ആൺ റിമിയുടെ മൊഴികൾ പുറത്തുവിട്ടത് . കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ വിദേശ ഷോകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയർന്നുകേട്ട പേരുകളിൽ ഒന്നാണ് ഗായികയും നടിയുമായ റിമി ടോമിയുടേത്. ഒരു ഘട്ടത്തിൽ കേസുമായി റിമിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വരെ വാർത്തകൾ വന്നിരുന്നു. ദിലീപും കാവ്യയുമായി അടുത്തബന്ധമുള്ള റിമി ദിലീപിന് അനുകൂലമായാവും കേസിൽ വിധി നൽകുകയെന്ന തരത്തിലാണ് പ്രചരണമുണ്ടായത്. എന്നാൽ വിദേശത്ത് നടന്ന സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമി നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ട് ചാനൽ മൊഴിയുടെ പൂർണരൂപം നൽകിക്കൊണ്ട് വ്യക്തമാക്കുന്നു.

റിമി ടോമിയുടെ മൊഴിയുടെ പൂർണ രൂപം :

ഞാൻ കഴിഞ്ഞ 20 വർഷത്തോളമായി ഗായികയാണ്. ഇതുവരെ ഇരുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. (അക്രമിക്കപ്പെട്ട നടി) അഭിനയിച്ച ഹണിബീ 2 എന്ന ചിത്രത്തിലാണ് അവസാനം പാടിയത്. തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ ഞാൻ നായികയായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികൾ, കാര്യസ്ഥൻ എന്നീ സിനിമകളിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഞാൻ ഏഷ്യാനെറ്റിലും മഴവിൽ മനോരമയിലും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. 2002ൽ മീശ മാധവൻ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. ആ വർഷം തന്നെ മീശമാധവൻ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാൻ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യൻ ട്രിപ്പ് പോയിട്ടുണ്ട്. 2004ൽ യുഎഇയിൽ ദിലീപ് ഷോയിലും ഞാൻ പങ്കെടുത്തു. 2010ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിർഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.RIMI DILEEP

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.

കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.RIMI 4

ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്.RIMI TOMY DILEEP STATEMENT NEW

2013ലെ അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനിടയിൽ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങൾ മഞ്ജു ചേച്ചി അംഗമായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ദിലീപുമായി പണമിടപാടുകൾ ഒന്നുംതന്നെയില്ല. ഞങ്ങൾ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വിൽക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാൻ അറിയുന്നത് ടിവിയിൽ വാർത്ത കണ്ടിട്ടാണ്. 18-2-2017 രാവിലെ ഒമ്പത് മണിയോടെ ഞാൻ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ ഈ വാർത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തിൽ തോന്നിയില്ല. അതെന്താണെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസിലെ റിമി ടോമിയുടെ സമ്പൂർണ മൊഴി റിപ്പോർട്ടറിന് ലഭിച്ചു. ദിലീപും ആക്രമിക്കപ്പെട്ട നടിയും കാവ്യാ മാധവനും തമ്മിലുള്ള ബന്ധവും അത് എങ്ങനെ പുരോഗമിച്ചുവെന്നും എങ്ങനെ അത് ശത്രുതയിലേക്ക് എത്തിയെന്നും റിമിയുടെ മൊഴിയിൽ കൃത്യമായി വരച്ചിടുന്നു. ഗീതുവിനും സംയുക്താ വർമയ്ക്കും ആക്രമിക്കുപ്പെട്ട നടിയുമായുള്ള സൗഹൃദവും മഞ്ജു റിമിയെ വിളിച്ച് സംസാരിച്ചതും മൊഴിയിലുണ്ട്. നടിയെ ആക്രമിച്ച കേസിനേപ്പറ്റി കാവ്യയെ അറിയിച്ചിട്ടും കാവ്യ അതിശയിച്ചില്ല എന്നതിൽ റിമി അത്ഭുതംകൂറുന്നു. എന്നാൽ ഈ വാർത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തിൽ തോന്നിയില്ല. അതെന്താണെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത ഇപ്രകാരമായിരുന്നു

നടിയെ ആക്രമിച്ച കേസിലെ റിമി ടോമിയുടെ സമ്പൂർണ മൊഴി റിപ്പോർട്ടറിന് ലഭിച്ചു. ദിലീപും ആക്രമിക്കപ്പെട്ട നടിയും കാവ്യാ മാധവനും തമ്മിലുള്ള ബന്ധവും അത് എങ്ങനെ പുരോഗമിച്ചുവെന്നും എങ്ങനെ അത് ശത്രുതയിലേക്ക് എത്തിയെന്നും റിമിയുടെ മൊഴിയിൽ കൃത്യമായി വരച്ചിടുന്നു. ഗീതുവിനും സംയുക്താ വർമയ്ക്കും ആക്രമിക്കുപ്പെട്ട നടിയുമായുള്ള സൗഹൃദവും മഞ്ജു റിമിയെ വിളിച്ച് സംസാരിച്ചതും മൊഴിയിലുണ്ട്. നടിയെ ആക്രമിച്ച കേസിനേപ്പറ്റി കാവ്യയെ അറിയിച്ചിട്ടും കാവ്യ അതിശയിച്ചില്ല എന്നതിൽ റിമി അത്ഭുതംകൂറുന്നു.

Advertisement
mainnews7 hours ago

കർണാടകയിലും കോൺഗ്രസ് വീണു !.. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു.

Column15 hours ago

ആണും പെണ്ണും കൂടിയാല്‍ ലൈംഗീകതക്കും പ്രണയത്തിനും മാത്രം സാധ്യത?വീടുവിട്ട് ഇറങ്ങേണ്ടിവരുന്ന പെണ്‍കുട്ടികള്‍..

uncategorized21 hours ago

പരമാധികാരം അമേരിക്കയ്!ക്ക് അടിയറവ് വെയ്ക്കുന്നു?കശ്മീര്‍ വിഷയത്തിന്റെ മധ്യസ്ഥതയ്ക്ക് മോദി സമീപിച്ചെന്ന് ട്രംപ്

fb post22 hours ago

A വെറുമൊരു ഇനീഷ്യലല്ല, അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്, എ.വിജയരാഘവനെതിരെ ജയശങ്കര്‍

Kerala1 day ago

5.25 കോടി രൂപ മുടക്കി ആശുപത്രിവാങ്ങിയ എം.എൽ.എയ്ക്കെതിരെ സിപിഐ നടപടി

Crime2 days ago

രണ്ടാനച്ഛന്റെ പീഡനം: കുട്ടിയുടെ മൊഴികേട്ട് പോലീസ് ഓഫീസര്‍ ബോധം കെട്ടു; നാല് വര്‍ഷമായി തുടരുന്ന പീഡനം

Entertainment2 days ago

കണ്ണാടിയാല്‍ നഗ്നത മറച്ച് അമല പോള്‍; ഞെട്ടിക്കുന്ന അഭിനയമെന്ന് ആരാധകര്‍

Offbeat2 days ago

സ്വച്ഛ് ഭാരതിനെതിരെ പ്രജ്ഞാ സിങ് താക്കൂര്‍..!! കക്കൂസുകള്‍ വൃത്തിയാക്കുന്നതിനല്ല തന്നെ തെരഞ്ഞെടുത്തതെന്ന് എംപി

Kerala2 days ago

‘എല്ലാറ്റിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും’: വൈദികരുടെ സമരത്തിനെതിരെ കര്‍ദിനാള്‍ ആലഞ്ചേരി

National2 days ago

നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat3 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National2 weeks ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍1 week ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat2 weeks ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald