ദിലീപ് സൂപ്പര്‍സ്റ്റാറാകുമെന്നും ഉയര്‍ച്ചയില്‍ നിന്നും വീഴ്ചയുണ്ടാകുമെന്നും കൃത്യമായി പറഞ്ഞ ജോത്സ്യന്റെ പ്രവചനം വീണ്ടും.ജോത്സ്യന്റെ പുതിയ പ്രവചനം കേട്ട് ഞെട്ടിത്തരിച്ച് ദിലീപിന്റെ കുടുംബാംഗങ്ങള്‍

കൊച്ചി:ദിലീപ് ഉടൻ ജയിൽ മോചിതനാകും നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ കഷ്ടകാലം മാറിയെന്ന് ജോത്സ്യന്റെ പ്രവചനം. ദിലീപ് ചിത്രം രാമലീല വിജയിച്ചതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുവന്നത്. ഈ ജോത്സ്യന്റെ മുന്‍കാല പ്രവചനങ്ങളും ദിലീപിന്റെ കാര്യത്തില്‍ കിറുകൃത്യമായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ ദിലീപിനു ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണു കുടുംബാഗങ്ങളും പ്രേക്ഷകരും. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി.

ദിലീപിന്റെ ഉയര്‍ച്ചകള്‍ മാത്രമല്ല വീഴ്ചകളും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഇത് യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ജോത്സ്യനെ താരം കുടുംബം തേടി പിടിച്ചത് എന്നു പറയുന്നു. ജാതകവും നാളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ജോത്സ്യന്റെ വെളിപ്പെടുത്തല്‍. ശനിമാറാന്‍ സമയം എടുക്കും എന്നും അതുവരെ മൗനം പാലിക്കും എന്നും ജോത്സ്യന്‍ പറഞ്ഞതായി പറയുന്നു. ഈ മാസം 25 ന് ശനി മാറുമെന്നും അതിനു ശേഷം സിനിമ റിലീസ് ചെയ്യണം എന്നുമായിരുന്നു ജോത്സ്യന്റെ നിര്‍ദേശം എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ജോത്സ്യന്റെ പ്രവചനം അനുസരിച്ച് ജനിപ്രീതി നഷ്ടപ്പെടാതെ തന്നെ ദിലീപ് ഉടന്‍ ജയില്‍ മോചിതനാകുമെന്നും പറയുന്നു. എന്തായാലും ദിലീപിന്റെ ആരാധകരെല്ലാം സിനിമാ വിജയിച്ച സന്തോഷത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top