മഞ്ജുവിനും ദിലീപിനെ എതിർത്ത താരങ്ങൾക്കും വെട്ടി നിരത്തൽ പണി വരുന്നു !

കൊച്ചി:യുവനടിയെ ആക്രമിക്കുന്നതിനു ക്വട്ടേഷൻ കൊടുത്തു എന്ന കേസിൽ ജയിലിലായ ദിലീപിനെ എതിർത്ത മഞ്ജു വാര്യർക്കും, അക്രമിക്കപ്പെട്ട നടിക്കും, റിമ കല്ലുങ്കലിനും ഇനി മലയാളത്തിൽ നല്ല സിനിമകൾ ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാകുന്നു? ദിലീപിനേ കേസിൽ കുടുക്കിയ സിനിമയിലേ ബദൽ താര സംഘടനയുടെ നേതാക്കൾക്ക് ( വനിതകൾക്ക്) വൻ പണി ഒരുങ്ങുന്നു. അവരില്ലാത്ത മലയാള സിനിമ, വിനയന്റെ ഗതി. ഇതൊക്കെയാണ്‌ അമ്മയുടെ പക്ഷക്കാർ ഉന്നയിക്കുന്ന വാക്കുകൾ.

ഇവർക്ക് മാത്രമല്ല വെട്ടി നിരത്തൽ വരുന്നത്. പ്രിഥ്വിരാജിനും സഹോദരനും, ചില മധ്യ നിര സംവിധായകർക്കും, സംഭവിക്കാൻ പോകുന്നത് ഒറ്റപ്പെടൽ ആയിരിക്കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയില്‍ മോചിതനായാല്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ചേരുമെന്ന് സൂചന.ഇതിൽ മലയാള സിനിമക്ക് നഷ്ടം മഞ്ജുവിനെയായിരിക്കും എന്നും മറ്റ് ആളുകൾ സിനിമയിൽ തന്നെ അപ്രസ്കതമായ ഭാഗങ്ങൾ ആണെന്നും വിലയിരുത്തുന്നു.manju-s

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയില്‍ ദിലീപിനെ അനുകൂലിക്കുന്ന താരങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍. അമ്മയുടെ അംഗത്തേ കേസിൽ കുടുക്കാൻ ആലോചനകൾ നടത്തിയവരേ ബഹിഷ്കരിക്കാനാണ്‌ ആഹ്വാനം ഉണ്ടാവുക. കൂടെ നിർത്താനും സഹകരിക്കാനും അവരേ വിശ്വസിക്കാനാകില്ലത്രേ. അതിനാൽ അല്പ്പം മാറ്റി നിർത്തുന്നു. അല്ലെങ്കി;ൽ ഇത്തരം കേവ്വ്സുകൾ നാളെ വീണ്ടും ആവർത്തിക്കും. മലയാള സിനിമ മുഴുവൻ പ്രതിസന്ധിയിലാകും. അമ്മ യുമായി ബന്ധപ്പെട്ട ഉന്നത നേതാവ്‌ പ്രവാസി ശബ്ദവുമായി പങ്കുവയ്ച്ചു.ദിലീപിനെതിരെ കാര്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത് ഇവരെ പരസ്പരം ബന്ധിപ്പിക്കാനുള്ള തെളിവ് ഇല്ലാത്തതിനാലാണെന്നും ദിലീപ് പക്ഷത്ത് നില്‍ക്കുന്നവര്‍ വിശ്വസിക്കുന്നു.

ദിലീപ് പുറത്തിറങ്ങിയാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനാണ് ഭൂരിപക്ഷം താരങ്ങളും ആഗ്രഹിക്കുന്നതെന്ന് മംഗളവും റിപോർട്ട് ചെയ്യുന്നു.ദിലീപിനെ പുറത്താക്കിയതിനോട് ഭൂരിപക്ഷം താരങ്ങള്‍ക്കും വിയോജിപ്പാണ്. യുവതാരങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പോലും പുറത്താക്കിയതെന്നാണ് വിമര്‍ശനം. എന്നാല്‍ പുറത്താക്കല്‍ നടപടിക്ക് അമ്മ ജനറല്‍ ബോഡി യോഗം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല. സിബിഐ അന്വേഷണം നടന്നാല്‍ യഥാര്‍ത്ഥ വസ്തുത പുറത്ത് വരുമെന്നാണ് ദിലീപിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നിലപാട്.

 

Top