ദിലീപിനെതിരെ ബ്രഹ്‌മാസ്‌ത്രം കാവ്യ !..ജാമ്യം നിഷേധിച്ചാൽ അകത്തിരുത്താൻ ഉടൻ കുറ്റപത്രം.ജാമ്യ വിധി വരുന്നതിനു മുൻപ് കാവ്യയെ അറസ്റ്റ് ചെയ്യാൻ നീക്കം . കാവ്യയും അപ്പുണ്ണിയും കൂട്ടുപ്രതികളാകും

കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചനകുറ്റം ചുമത്തിൽ ജയിലിൽ ആയിരിക്കുന്ന നടൻ ദിലീപിനെതിരായി പോലീസ് ഒരുക്കി വെച്ചിരിക്കുന്ന ബ്രഹ്മാസ്ത്രം കാവ്യ മാധവൻ തന്നെ .കാവ്യയാണ് ദിലീപിനെ കുടുക്കുന്ന പ്രധാന തെളിവ് .കാവ്യയുടെ സുനിയും -സുനിയുടെ ദിലീപും കണക്ട് ചെയ്യുന്ന വ്യക്തമായ ഡിജിറ്റൽ തെളിവ് പൊലീസിന് കിട്ടി എന്നാണ് സൂചന .ദിലീപിന്റെ വക്കീൽ രാമൻ പിള്ളയുടെ വാദം പൊളിക്കുന്ന ശക്തമായ തെളിവ് .അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ചയുണ്ടാകും. ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ വിലിയുരത്തലും അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയിൽ നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ അതിവേഗം പൊലീസ് കുറ്റപത്രം നൽകും.കുറ്റപത്രം ഉടൻ കൊടുത്ത് ദിലീപ് പുറത്തിറങ്ങാതിരിക്കാനുള്ള തന്ത്രമാണ് പോലീസ് നടത്തുന്നത് .അതി ശക്തനായ ദിലീപ് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുമെന്നും പല സാക്ഷികളും കൂറുമാറുമെന്നും പ്രോസിക്യൂഷനറിയാം .അതിനാൽ കുറ്റപത്രം കൊടുത്ത് ജാമയം ലഭിക്കാതിരിക്കാനുള്ള തന്ത്രമാണ് പോലീസ് നീക്കം .

പ്രതിഭാഗത്തിന്റെ വാദം പ്രസക്തമായത് ഇവയാണ് ; പള്‍സര്‍സുനി ജയിലില്‍ നിന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ച ദിവസം തന്നെ ഡിജിപിയെ വിവരം അറിയിച്ചിരുന്നു. 20 ദിവസം വൈകിയെന്ന പൊലീസ് വാദം തെറ്റാണ്. ഡിജിപിയുടെ മൊബൈലിലേക്ക് തെളിവുകള്‍ വാട്സ് ആപ് ചെയ്തു. വിളിവന്നയുടന്‍ റെക്കോര്‍ഡ് ചെയ്ത് തെളിവാക്കി. ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ എടുത്തെന്നു പറയുന്ന പ്രതിക്ക് ദീലിപിന്റെ നമ്പര്‍ പോലുമറിയില്ല. നമ്പര്‍ തേടിയാണ് അപ്പുണ്ണിയെ വിളിച്ചത്. ഹോട്ടലിന്‍റെ പാര്‍ക്കിങ് സ്ഥലത്ത് കാറിലിരുന്ന് ഗൂഢാലോചന നടത്തിയെന്നത് അസംബന്ധം. പള്‍സര്‍ സുനിയും മറ്റ് നാലു ക്രിമിനലുകവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവം. ദിലീപിന്‍റെ കാറിന്‍റെ നമ്പര്‍ കത്തിലെഴുതിയെന്നത് മണ്ടത്തരം. ഇത്രയുമായിരുന്നു പ്രതിഭാഗം ഇന്ന് മുന്നോട്ടുവച്ച വാദങ്ങള്‍. ദിലീപിന്‍റെ പരാതികിട്ടും മുന്‍പ് ദിലീപിനെതിരെ മൊഴി ലഭിച്ചിരുന്നു. ദിലീപ് കിങ്ങ് ലയറാണെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. പള്‍സര്‍ സുനിയുടെ മൊഴികള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം. പൊലീസുകാരനെ സാക്ഷിയാക്കിയത് വേറെ തെളിവില്ലാത്തതുകൊണ്ടാമെന്ന് പ്രതിഭാഗം തിരിച്ചടിച്ചു. പൊലീസുകാരനെ ഉപയോഗിച്ച് കള്ളക്കളി കളിച്ചു. ഇത്തരം വിവരം അറിഞ്ഞാല്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയല്ലേ വേണ്ടതെന്നും പ്രതിയെ സഹായിക്കുകയാമോ വേണ്ടതെന്നും പ്രതിഭാഗം ചോദിച്ചു.
വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ബുധനാഴ്ചയാണു വാദം പൂർത്തിയായത്. ഇതിനിടെ കാവ്യാ മാധവനെതിരേയും ചില പരാമർശങ്ങൾ പ്രോസിക്യൂഷൻ നടത്തി. കോടതിയിൽ കൊടുത്ത മൂന്ന് കവറിൽ കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട തെളിവുണ്ടെന്നാണ് സൂചന. ഇത് കോടതി എങ്ങനെ കണക്കിലെടുക്കുമെന്നത് അന്വേഷണത്തിൽ നിർണ്ണായകമാണ്. നേരത്തെ ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റീസ് സുനിൽ തോമസ് ചില നിർണ്ണായക പരാമർശങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിലെ ഇടപെടൽ ഇപ്പോഴും ഉണ്ടാകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ.DILEEP KAVYA AMMA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം അവസാനത്തോടെ അങ്കമാലി കോടതിയിൽ പൾസർ സുനി രഹസ്യമൊഴി നൽകും. ഇത് ഈ കേസിൽ നിർണ്ണായമാണ്. വമ്പൻ സ്രാവിനെതിരെ നിലവിൽ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. എന്നാൽ പൾസർ കോടതിയിൽ മൊഴി നൽകിയാൽ അന്വേഷണം അതിലേക്കും നീട്ടേണ്ടി വുരം. അങ്ങനെ വന്നാൽ കേസിൽ ഉടൻ കുറ്റപത്രം നൽകാനാവാത്ത സാഹചര്യവും ഉണ്ടാകും. ഇത് വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയും ചെയ്യും. കാവ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാൽ ജനവികാരം ദിലീപിന് അനുകൂലമാകുമെന്ന് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് കാവ്യയുടെ അറസ്റ്റ് നീട്ടിക്കൊണ്ട് പോയതെന്ന് സൂചന.എന്നാൽ വ്യക്തമായ തെളിവോടെ കാവ്യയെ അറസ്റ്റ് ചെയ്ത് കണക്റ്റാറ്റായുള്ള തെളിവുകൾ ദിലീപിന് എതിരായി കോടതിയിൽ സമർപ്പിക്കാനാണ് പോലീസ് നീക്കമെന്നും സൂചന .ദിലീപിന്റെ വക്കീൽ രാമൻ പിള്ളയുടെ വാദമുഖങ്ങൾ പ്രോസിക്യൂഷൻ കൊടുത്തിരിക്കുന്ന തെളിവുകളെ ഖണ്ഡിക്കുന്ന വിധത്തിൽ ഒന്നും തന്നെയല്ല .വെറും പകയുടെ വാദം മാത്രമാണ് ഉയർത്തിയിരിക്കുന്നത് .

പൾസർ സുനി പണം ആവശ്യപ്പെടുന്ന സന്ദേശം വെണ്ണലയിൽ ലക്ഷ്യയിലെത്തിക്കാൻ ശ്രമം നടന്നതിനെക്കുറിച്ചു മൊഴിയുണ്ടെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹൈ്‌ക്കോടതിയെ ബോധിപ്പിച്ചിരുന്നു. കാക്കനാട് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മൊഴിയിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടുമുണ്ട്. കാവ്യാ മാധവന്റെയും കുടുംബത്തിന്റെയും യാത്രയ്ക്ക് അവരുടെ മുൻ ഡ്രൈവറായ മധു എന്നയാൾ സുനിയെ വിളിച്ച് ഏർപ്പാടാക്കിയതിന്റെ വിവരവും ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യാ മാധവന്റെ നിലപാട് നിഷേധിക്കുന്നതാണ് ഈ മൊഴിയെന്നും സർക്കാർ ബോധിപ്പിച്ചിട്ടുണ്ട്. ഇവയുൾപ്പടെ കൂടുതൽ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചത്.manju-dileep-kavya-05

ദിലീപിന്റെയും പൾസർ സുനിയുടേയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരു ടവറിന്റെ പരിധിയിൽ വരുന്നെന്ന ചോദ്യത്തോടെയായിരുന്നു പ്രോസിക്യൂഷന്റെ വാദം തുടങ്ങിയത്. കാവ്യാമാധവനും കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് സുനിൽകുമാർ മൊഴി നൽകിയിട്ടുണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യാമാധവൻ 25000 രൂപ കൊടുത്തിട്ടുണ്ട്. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോടാണ് പൾസർ സുനി ആദ്യം ദിലീപിന്റെ പങ്ക് വെളിപ്പെടുത്തിയത്. ഗോവയിൽ വച്ച് നടിയുടെ വീഡിയോയെടുക്കാൻ പൾസർ സുനി ശ്രമിച്ചു. ദിലീപിന്റെ പരാതികിട്ടും മുൻപ് ദിലീപിനെതിരെ മൊഴി ലഭിച്ചിരുന്നു. ദിലീപ് കിങ്ങ് ലയറാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. പൾസർ സുനിയുടെ മൊഴികൾ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.കാവ്യാമാധവനും കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യാമാധവന്‍ 25000 രൂപ കൊടുത്തിട്ടുണ്ട്. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോടാണ് പള്‍സര്‍ സുനി ആദ്യം ദിലീപിന്‍റെ പങ്ക് വെളിപ്പെടുത്തിയത്. ഗോവയില്‍ വച്ച് നടിയുടെ വീഡിയോയെടുക്കാന്‍ പള്‍സര്‍ സുനി ശ്രമിച്ചു.

ആദ്യം സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച രണ്ടാമതും നടൻ ജാമ്യഹർജി സമർപ്പിച്ചത്. അന്വേഷണം മുന്നേറിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും പൊലീസ് അന്വേഷണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചില രേഖകൾ സീൽ ചെയ്ത കവറിൽ കോടതിയിൽ കഴിഞ്ഞ ബുധനാഴ്ച സമർപ്പിച്ചിരുന്നു. ഇവ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവെച്ചത്.അതിനിടെ ഡി സിനിമാസുമായി ബന്ധപ്പെട്ട് ദിലീപിന് കാര്യങ്ങൾ അനുകൂലമാവുകയാണ് ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ ഭൂമി കൈയേറിയിട്ടില്ലെന്നു കഴിഞ്ഞദിവസം ജില്ലാ സർവേയർ റിപ്പോർട്ട് നൽകിയിരുന്നു.

Top