നടിയെ അക്രമിച്ച കേസ് കൂടുതൽ വെളിപ്പെടുത്തലുകൾ, പൾസർ സുനിക്ക് ഒത്താശ ചെയ്തവരിൽ ‘പ്രമുഖ സംവിധായകന്റെ മകനും

കൊച്ചി : നടി അക്രമിക്കപ്പെട്ട സംഭവത്തിൽ മലയാളത്തിലെ പ്രമുഖ സംവിധായകന്റെ മകനും സംശയത്തിന്റെ നിഴലിൽ.പ്രമുഖ സംവിധായകനും പൾസർ സുനിയും തമ്മിൽ നേരത്തെ ബന്ധമുണ്ടെന്ന് ദിലീപും, നാദിർഷായും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് പോലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുന്നത്.നടി അക്രമിക്കപ്പെട്ട ദിവസം പൾസർ സുനിയും, ദിലീപും  ഒരേ ടവർ ലൊക്കേഷനിൽ ഉള്ളതായി പോലീസ് അന്വേഷണത്തിൽ ഉള്ള തായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സമയം ഇവരോടൊപ്പം സംവിധായകന്റെ മകനുമുണ്ടായിരുന്നതായാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ ഇയാൾക്ക് നടിയെ തട്ടി കൊണ്ടു പോയി ലോ ഗൂഢാലോചനയിലോ ഈ യുവാവിന് ബന്ധങ്ങളുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ് പോലീസ്.

അതേ സമയം ദിലീപിനെ ചോദ്യം ചെയ്ത രീതിക്കെതിരെ സിനിമ രംഗത്തുള്ളവർ രൂക്ഷമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത് .ദിലീപ് കൊടുത്ത പരാതിയിൽ മൊഴി കൊടുക്കാനായി വിളിച്ച് വരുത്തിയ ശേഷം പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തെന്നാണ് ആക്ഷേപം. സ്ഥിരം കുറ്റവാളികളെ പോലെ  രാത്രിയിലും ചോദ്യം ചെയ്തതായാണ് വിവരം. ഉറങ്ങാൻ പോലും നടനെ ചിലർ സമ്മതിച്ചില്ലെന്നും ആക്ഷേപമുണ്ട്.സംവിധായകന്റെ  മകനെതിരായ ആരോപണം മാത്രമേ നിലവിലുള്ള വെന്നും അതിന്റെ സത്യാവസ്ഥ പുറത്ത് വന്നാൽ മാത്രമേ കൂടുതൽ കാര്യകൾ വ്യക്തമാക്കുകയുള്ളു. അതേ സമയം നടി അക്രമിക്കപ്പെട്ട  സംഭവത്തിൽ ചലചിത്ര രംഗത്തെ വനിത സംഘടന ശക്തമായി തന്നെ മുന്നേറുകയാണ്.Remya nambisan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് ഇടതുപിന്തുണയുള്ള താരങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷം ദിലീപ് വിഷയം മാധ്യമ പ്രവർത്തകർ ചോദിച്ചതാണ് എം എൽ എ മാരായ മുകേഷ്, ഗണേശ് കുമാർ ,നടൻ ദേവൻ എന്നിവരെ ചൊടിപ്പിച്ചത്.അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്ന് പറഞ്ഞാണ് മുകേഷ് എഴുന്നേറ്റത്.തങ്ങൾ ചർച്ച ചെയ്യാത്ത വിഷയം ചോദിക്കേണ്ടന്നായിരുന്നു താരങ്ങളുടെ നിലപാട്. മാധ്യമ പ്രവർത്തകർ വീണ്ടും ദിലീപിനേയും അക്രമിക്കപ്പെട്ട നടിയേയും കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേ യിരുന്നു. ഈ ഘട്ടത്തിലാണ് ഗണേശ് കുമാർ എംഎൽഎയും, ദേവനും വിഷയത്തിലിടപെട്ടത്.അനാവശ്യ ചോദ്യങ്ങൾ പാടില്ലെന്ന് ഇരുവരും പറഞ്ഞു. മൈക്ക് കയ്യിലെടുത്ത ഗണേശ് കുമാർ വളരെ രൂക്ഷമായ ഭാഷയിലാണ് മാധ്യമങ്ങളെ നേരിട്ടത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം മാധ്യമങ്ങൾ മാത്രമാണെന്ന തരത്തിലായിരുന്നു താരങ്ങളുടെ പ്രതികരണം. ഇത്രയും രൂക്ഷമായി താരങ്ങൾ പ്രതികരിക്കുമ്പോൾ മമ്മുട്ടി, മോഹൻ ലാൽ, ഇന്നസെൻറ്, ഇടവേളബാബു, ദിലീപ് എന്നിവരും വേദിയിലുണ്ടായിരുന്നു. സൂപ്പർ താരങ്ങളടക്കം മൗനം പാലിക്കുന്ന സ്ഥിതിയാണുണ്ടായത്.മാധ്യമ പ്രവർത്തകർ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരുന്നപ്പോൾ അമ്മ ദിലീപിനും, നടിക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഇന്നസെൻറ് അറിയിച്ചു.അതേസമയം കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ നിരാഹാര സമരത്തിലേക്ക് അമ്മ പ്രവർത്തകർ നീങ്ങുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഇന്നസെൻറ് മറുപടി നൽകിയത്.ക്രൗൺ പ്ലാസയിൽ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിക്ക് ശേഷമായിരുന്നു താരങ്ങളുടെ രോഷപ്രകടനം

Top