കാവ്യ മാധവൻ ഉടൻ അറസ്റ്റിലാവും !.. തെളിവുകൾ കാവ്യക്കും എതിരെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനും അറസ്റ്റിലാവുമെന്ന് സൂചന . സംഭവത്തില്‍ നടിയെ അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗൂഢാലോചന കേസില്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. നേരത്തെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോള്‍ അക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പിച്ചിരുന്നുവെന്നും രണ്ടുലക്ഷം രൂപ വാങ്ങിയെന്നും അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ലക്ഷ്യയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പള്‍സര്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയേയും ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യേണ്ടത് അന്വേഷണ സംഘത്തിന് അനിവാര്യതയാകുന്നത്.

അതിനിടെ അറസ്റ്റ് ചെയ്ത ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലില്‍ അയച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. റിമാന്‍ഡ് വിവരമറഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞു. പിന്നീട് ജയിലിലേക്ക് പോകുന്നതിനിടെ താന്‍ നിരപരാധിയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇപ്പോള്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് വി ഐ പി സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ല. സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന പരിഗണന മാത്രമാണ് നല്‍കിയത്. അതേസമയം സഹതടവുകാരുടെ ആക്രമണം ഭയന്ന് ദിലീപിനെ പ്രത്യേക സെല്ലിലാക്കിയിരിക്കയാണ്.Dileep & Kavya Madhavan (7)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലുവ സബ് ജയിലില്‍ അഞ്ച് തടവുകാര്‍ക്കൊപ്പമാണ് താരത്തെ കിടത്തിയിരിക്കുന്നത്.കേസില്‍ 11ാം പ്രതിയാണ് ദിലീപ് ഇപ്പോള്‍. എന്നാല്‍ രണ്ടാം പ്രതിയാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. നടി ആക്രമിക്കപ്പെട്ടതിന്റെ സൂത്രധാരനും ഗൂഢാലോചന നിര്‍വ്വഹിച്ചയാളെന്നതും സംബന്ധിച്ചുള്ള ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ച സാഹചര്യത്തിലാണ് നീക്കം. കൂട്ടബലാത്സംഗം, മാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളെല്ലാം താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം ദിലിപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.പൊലീസ് കസ്റ്റഡി അപേക്ഷയും നാളെ സമര്‍പ്പിക്കും.ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റുകയായിരുന്നു. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍നിന്ന് ദിലീപിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപ് ജയിലഴികള്‍ക്കുള്ളിലായപ്പോള്‍ താരത്തിന്റെ കുരുക്ക് മുറുകുകയാണ്. ദിലീപിനെതിരെ പൊലീസ് വ്യക്തമായ തെളിവുകളങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.

120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്.സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ ദിലീപിനെ അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.2013ലാണ് ആദ്യമായി നടിക്കെതിരെ ഇവര്‍ ഗൂഢാലോചന നടത്തിയത്. നടിയെ ആക്രമിക്കാന്‍ രണ്ട് തവണ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിക്കാന്‍ ആദ്യമായി പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിച്ച്‌ പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.നടിയോടുളള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നടന്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 28ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍വെച്ച്‌ പൊലീസ് 13 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് അന്ന് ദിലീപിനെ അറസ്റ്റ് ചെയ്യാതിരുന്നത്.തെളിവുകള്‍ കൂടുതല്‍ വ്യക്തമാകുന്നതോടെ താരത്തിന്റെ കുരുക്ക് മുറുകുമെന്ന് വ്യക്തമാകുകയാണ്. പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയിരിക്കുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയുമായി ബന്ധപ്പെട്ടുള്ള തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കാവ്യയെയും പ്രതിക്കൂട്ടിലാക്കുന്നു.

Top