നാദിര്‍ഷ രക്ഷപ്പെട്ടു !..എല്ലാം ആദ്യാവസാനം അറിഞ്ഞത് മാഡവും ദിലീപും മാത്രം

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പോലീസ് . ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി കൂടി ഇനി അറസ്റ്റിലാകാനുണ്ട്. ദിലീപിന്റെ ഫോണ്‍ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പോലീസുണ്ട്.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു ഗായികയും പോലീസ് നിരീക്ഷണത്തിലുണ്ട്. ചില സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിപ്പോയിരിക്കയാണ് . കേസിലെ മുഖ്യ സൂത്രധാരനായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തില്‍ പോലീസ്. നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top