ദിലീപിനു വേണ്ടി രണ്ടു കോടി രൂപയുടെ ക്വട്ടേഷൻ!.. കൊച്ചിയിലെ പി.ആർ.ഏജന്‍സിക്കെതിരേ അന്വേഷണം

കൊച്ചി: നടന്‍ ദിലീപിനു വേണ്ടി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പി.ആര്‍. ഏജന്‍സിക്കെതിരേ അന്വേഷണം. പോലീസിനെയും മാധ്യമങ്ങളെയും അധിക്ഷേപിച്ച്‌ ദിലീപിന്‌ അനുകൂലതരംഗം സൃഷ്‌ടിക്കാന്‍ രണ്ടു കോടി രൂപയുടെ ക്വട്ടേഷനാണ്‌ ഏജന്‍സി ഏറ്റെടുത്തത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ക്കുവേണ്ടി പ്രചാരണം നടത്തിയ ഏജന്‍സിയാണ്‌ പോലീസിന്റെ നിരീക്ഷണത്തിലുള്ളത്‌. ഇവര്‍ക്കെതിരേ കേെസടുക്കുന്നതു സംബന്ധിച്ച്‌ അന്വേഷണസംഘം നിയമോപദേശം തേടി. പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങൾക്കുവേണ്ടി ‘സൈബർ ക്വട്ടേഷൻ’ ഏറ്റെടുത്ത പബ്ലിക്ക് റിലേഷൻസ് (പിആർ) സ്ഥാപനത്തിനെതിരെ നിയമ നടപടിയുണ്ടാവും.പൊലീസിന്റെ സൈബർ ഡോം വിഭാഗം തെളിവുകൾ ശേഖരിച്ചുതുടങ്ങി. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണു ക്രിമിനൽ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ചു പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമമുണ്ടായത്.അറസ്റ്റിലായ നടൻ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്കും സൈബർ ക്വട്ടേഷൻ സംഘം നേതൃത്വം നൽകി. മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.

പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന കൊച്ചിയിലെ കമ്പനിയുടെ പെയിഡ് പത്രക്കാർ ഉടൻ പിടിയിലാകും.നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനി എന്ന ക്രിമിനലിന് ക്വട്ടേഷന്‍ കൊടുത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് പറയുമ്പോഴാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പോസ്റ്റുകള്‍ വരുന്നത്. ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ മറന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ശ്രമം ശക്തമായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.അതിനിടെ, യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങളെടുത്ത കേസില്‍ ദിലീപിനു കോടതി ജാമ്യം നിഷേധിച്ചു. ശക്‌തമായ തെളിവുകളുണ്ടെന്നും സാക്ഷികളെ നടന്‍ സ്വാധീനിച്ചേക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം ശരിവച്ചാണ്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യാപേക്ഷ തള്ളിയത്‌. ഈ മാസം 25 വരെ റിമാന്‍ഡില്‍ തുടരും. താമസിയാതെ നടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ്‌ സൂചന. ACTRESS BROTHER
മറ്റു പ്രതികള്‍ക്കു ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ ദിലീപിനും ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യമില്ലാത്ത കുറ്റങ്ങളാണു നടനുമേല്‍ ചുമത്തുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രതിക്ക്‌ അനുകൂലമായി പ്രചാരണം നടക്കുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്നതാണിത്‌. പ്രതി ചെയ്‌ത കുറ്റം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. നടന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ്‌ ചാക്കോയും ഒളിവിലാണ്‌. അഭിമുഖങ്ങളില്‍ നടിയെക്കുറിച്ചു ദിലീപ്‌ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്‌തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളത്തിലെ പ്രമുഖ നിര്‍മാതാവാണ്‌ ദിലീപിനായി സൈബര്‍ ക്വട്ടേഷന്‍ ഏര്‍പ്പാടാക്കിയതെന്നാണ്‌ വിവരം. നടന്‌ അനുകൂലമായി പോസ്‌റ്റുകളിടാന്‍ നിരവധി വ്യാജഅക്കൗണ്ടുകളും ഫെയ്‌സ്ബുക്കില്‍ തുടങ്ങിയിട്ടുണ്ട്‌. പി.ആര്‍. ഏജന്‍സിയുടെ ജീവനക്കാര്‍തന്നെയാണ്‌ ഇത്തരം പോസ്‌റ്റുകള്‍ പ്രചരിപ്പിക്കുന്നത്‌. ഇതിനായി പുതിയ ജീവനക്കാരെ ചുമതലപ്പെടുത്തി. അതിനിടെ, ദിലീപിന്റെ രണ്ടു ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. മുദ്രവച്ച കവറിലാണ്‌ ഇവ നല്‍കിയത്‌. ഫോണുകള്‍ ശാസ്‌ത്രീയപരിശോധനയ്‌ക്കു വിധേയമാക്കണമെന്നാണ്‌ പ്രതിഭാഗത്തിന്റെ ആവശ്യം. ദിലീപിന്റെ വീട്ടില്‍ റെയ്‌ഡ് നടന്ന പശ്‌ചാത്തലത്തിലാണ്‌ ഇവ കോടതിയില്‍ സമര്‍പ്പിച്ചതെന്ന്‌ അഭിഭാഷകന്‍ അറിയിച്ചു. പോലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാല്‍, എന്നാണ്‌ റെയ്‌ഡ് നടന്നതെന്നു വ്യക്‌തമായിട്ടില്ല.അതേസമയം, ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു പ്രതിയുമായി ആലുവ സബ്‌ ജയിലിലേക്കു പോയ പോലീസ്‌, കോടതിയില്‍ സമര്‍പ്പിച്ച ഫോണുകള്‍ തുറക്കാന്‍ നടനെ തിരികെയെത്തിച്ചു. ഇവ തുറന്നശേഷം ദിലീപിനെ വീണ്ടും ജയിലിലേക്കു കൊണ്ടുപോയി. കേസിനാസ്‌പദമായ കാലത്തു ഉപയോഗിച്ച മൊബൈല്‍ ഫോണുകളാണിവ.യുവനടിയെ പള്‍സര്‍ സുനി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയിട്ടുണ്ടെന്നാണ്‌ പോലീസിന്റെ നിലപാട്‌. അതേസമയം, പോലീസിനെതിരേ പരാതിയുണ്ടോ എന്നു കോടതി ചോദിച്ചപ്പോള്‍, ഇല്ലെന്നായിരുന്നു ദിലീപിന്റെ ചിരിച്ചുകൊണ്ടള്ള മറുപടി. പ്രതിക്കു കണക്കില്‍പ്പെടാത്ത സമ്പാദ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നു കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റും പരിശോധന തുടങ്ങിയിട്ടുണ്ട്‌. നടിയെ ഉപദ്രവിച്ച കേസ്‌ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ക്യാമ്പ്‌ ഓഫീസായ ആലുവ പോലീസ്‌ ക്ലബിലെത്തിയ എന്‍ഫോഴ്‌സ്മെന്റ്‌ ഉദ്യോഗസ്‌ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു.

Top