അന്വേഷണ സംഘം രണ്ടും കൽപ്പിച്ച് തന്നെ ; ദിലീപിനെ കുടുക്കാൻ പറ്റുന്ന തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു !!

ദിലീപിനെ അകത്താക്കാൻ പറ്റുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ക്വട്ടേഷൻ പ്രകാരം നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എം.ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പർ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി മംഗളൂരുവിലെ ഒരു മൊബൈൽ നമ്പറിലേക്ക് അയച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

അപ്പുണ്ണി ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോൾ ഇതേ വാഹനത്തിന്റെ നമ്പർ നടൻ ദിലീപിന്റെ ഫോണിലേക്കും അപ്പുണ്ണി എസ്എംഎസായി അയച്ചതിന്റെ തെളിവുകൾ ലഭിച്ചു. ദിലീപ് റിമാൻഡിലായിരുന്ന ദിവസങ്ങളിലാണു കാറിന്റെ നമ്പർ അപ്പുണ്ണി ദിലീപിന്റെ ഫോണിലേക്ക് അയച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ദിവസങ്ങളിൽ ദിലീപിന്റെ സഹോദരൻ പി.അനൂപിന്റെ കൈവശമാണ് ഈ ഫോൺ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയിൽ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണു അന്വേഷണ സംഘം സംശയിക്കുന്നത്.

Top