പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ രാജു ജോസഫ് കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ രാജു ജോസഫ് കസ്റ്റഡിയില്‍. ചോദ്യം ചെയ്യുന്നതിനായി രാജു ജോസഫിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. രാജു ജോസഫിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യുകയാണ്.തൊണ്ടിമുതലായ മൊബൈൽ ഫോൺ ഒളിപ്പിച്ച കേസിലാണു പ്രതീഷ് ചാക്കോയെ പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയാനാണ് രാജു ജോസഫിനെ ചോദ്യം ചെയ്തത്.

അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാർഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിരുന്നുവെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. കേസിലെ നിർണായക തെളിവായ ഫോണും മെമ്മറി കാർ‌ഡും വീണ്ടെടുക്കാൻ പൊലീസ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കിട്ടിയില്ല. ഇതേത്തുടർന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top