കൂറുമാറിയ ആ 15 പേർക്ക് മൊഴി പഠിപ്പിക്കുന്നതിന്റെ ഓഡിയോ ഹാക്കർ സായ് ശങ്കറിന്റെ കൈയ്യിൽ.സാക്ഷികളെ സ്വാധീനിച്ചു,ദിലീപിന്റെ ജാമ്യം റദ്ദാകും

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കുമെന്ന് സൂചന .ദിലീപ് സാക്ഷികളെ സ്വാധീനിച്ച് എന്ന് കോടതിയിൽ തെളിഞ്ഞാൽ ഉറപ്പായും ജാമ്യം റദ്ദ് ചെയ്യപ്പെടും.നിലവിലെ വെളിപ്പെടുത്തലുകൾ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് എന്ന് തന്നെ സൂചന നൽകുന്നു .സാക്ഷികൾക്ക് മൊഴി പഠിപ്പിക്കുന്നതിന്റെ ഓഡിയോ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ കയ്യിൽ ഉണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. മൂന്ന് പേരെ മൊഴി മാറ്റിയിതിനെ കുറിച്ച് താൻ പോലീസിന് മൊഴി നൽകും. അവരെ പഠിപ്പിക്കുന്നതൊക്കെ താൻ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ഒരുപാട് സാങ്കേതിക വിദഗ്ധർ ദിലീപിന്റെ ഒപ്പം ഉണ്ടായിരുന്നു. 20 പേരാണ് നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയിത്. ഇതിൽ മൊഴി മാറ്റിയ 15 പേർക്ക് മൊഴി പഠിപ്പിക്കുന്നതിന്റെ ഓഡിയോ സായ് ശങ്കറിന്റെ കൈയ്യിൽ ഉണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ഓഡിയോകൾ കേട്ട ശേഷമാണ് സായ് ശങ്കർ അത് ഡിലീറ്റ് ചെയ്തത്. അതിന് മുൻപ് പക്ഷേ അദ്ദേഹം അത് കോപ്പി ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് പുറത്തുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് പേരെ മൊഴി മാറ്റിയിതിനെ കുറിച്ച് താൻ പോലീസിന് മൊഴി നൽകും. അവരെ പഠിപ്പിക്കുന്നതൊക്കെ താൻ കേട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ പക്ഷേ താൻ പോലീസിനോട് പറഞ്ഞിട്ടില്ല. അതിന്റെ ഗൗരവം തനിക്ക് അറിയില്ല. ഒരു നടനോട് മൊഴി പറയേണ്ടുന്നതിനെ കുറിച്ച് ബോധ്യപ്പെടുത്തുന്നതൊക്കെ താൻ കേട്ടിട്ടുണ്ട്. ദിലീപ് കുടുങ്ങി എന്ന് കണ്ടപ്പോൾ തുടക്കത്തിൽ ദിലീപിനെതിരായി മൊഴി നൽകിയവർ പിന്നീട് ദിലീപ് പ്രബലനായി തിരിച്ച് വന്നപ്പോഴാണ് മൊഴി മാറ്റിയത്’.

‘ദിലീപ് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചവർ ചാനൽ ചർച്ചകളിൽ അടക്കം പല സത്യങ്ങളും വിളിച്ചുപറഞ്ഞു. ദിലീപ് തിരിച്ച് വന്നപ്പോൾ എല്ലാം മാറി. അതുകൊണ്ടാണ് പ്രതി കസ്റ്റഡിയിൽ തുടരണമെന്നും ഇല്ലേങ്കിൽ ഇത്തരത്തിൽ മൊഴി മാറ്റാൻ സാധ്യത ഉണ്ടെന്നും പറയുന്നത്. അദ്ദേഹം പുറത്തിറങ്ങി, പ്രോസിക്യൂഷൻ പറഞ്ഞത് പോലെ തന്നെ സാക്ഷികളെ സ്വാധീനിച്ചു, എന്തൊക്കെ നടന്നുവെന്നത് എല്ലാവരും കണ്ടതാണ്’.

13-12-2018 ലാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ നിയമവിരുദ്ധമായി ആക്സസ് ചെയ്തിരിക്കുന്നത്. സാങ്കേതികമായി കേസിനെ വഴിതെറ്റിക്കാൻ യഥാർത്ഥ തെളിവിനെ മാറ്റി മറ്റൊരു തെളിവ് അവിടെ വെച്ചാൽ തെളിവ് തന്നെ ഇല്ലാതാകുമെന്നാണ് നിയമവിദഗ്ദർ പറയുന്നത്. അത്തരമൊരു സാധ്യത തള്ളിക്കളയാൻ സാധിക്കില്ല’, ബലാചന്ദ്രകുമാർ പറഞ്ഞു. അതേസമയം ദൃശ്യങ്ങളുടെ ഹാഷ്യു മാറിയിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്യാനുള്ള താത്പര്യം ദിലീപിന് ആവശ്യമില്ലല്ലോയെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ ചോദ്യം.

ബാലചന്ദ്രകുമാറിന്റെ മൊഴി അനുസരിച്ച് ദിലീപിന്റെ കൈയ്യിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഉണ്ട്. ഇത് മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്തത് കൊണ്ട് ദിലീപ് എന്ത് കാര്യമാണ് ഉണ്ടാകുന്നത്. എല്ലാവർക്കും അറിയാം കോടതിയെ സംശയിക്കാൻ എല്ലാവരും നടത്തുന്ന പുകമറയാണെന്ന്. കോടതിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനും കോടതിയിൽ എന്തൊക്കെയ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും വരുത്തി തീർക്കാനുള്ള ശ്രമമാണെന്നും’ രാഹുൽ ഈശ്വർ പറഞ്ഞു.

‘ഡേറ്റയുടെ ഇൻഡഗ്രിറ്റി സംരക്ഷിക്കപ്പെടുന്നില്ലെന്ന് കാണിച്ച് എന്തുകൊണ്ടാണ് അന്വേഷണ സംഘം വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാത്തത്. സ്വകാര്യത സംരക്ഷിക്കപ്പെടുന്നില്ലെന്ന് കാണിച്ച് എന്തുകൊണ്ടാണ് അതിജീവിത മേൽക്കോടതിയെ സമീപിക്കാത്തതെന്നും’ രാഹുൽ ഈശ്വർ ചോദിച്ചു. ഇവിടെ ഹാഷ് വാല്യു മാറിയപ്പോൾ ഏറ്റവും കൂടുതൽ ബെനിഫിറ്റഡ് ആകുക പ്രതിയ്ക്കാണെന്നായിരുന്നു ഇതിന് മറുപടിയായി മറ്റൊരു പാനലിസ്റ്റ് ആയ അഡ്വ അജകുമാർ പ്രതികരിച്ചത്. ‘പ്രതി അറിയാതെയാണോ അറിഞ്ഞാണോ ചെയ്തത് എന്നത് അടുത്ത കാര്യമാണ്.

ഇത് ഗുരുതരമായ കുറ്റമാണെന്നും ചർച്ചയിൽ അജകുമാർ പറഞ്ഞു. കോടതിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ മാറ്റി മറ്റൊന്ന് അവിടെ വെച്ചുവെങ്കിൽ എന്തായിരിക്കാം അതിന്റെ ലീഗൽ ഇംപാക്ടെന്ന ചോദ്യത്തിന് തെളിവ് തന്നെ ഇല്ലാതായെന്നായിരുന്നു അജകുമാറിന്റെ മറുപടി. ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തതെന്ന് അറിയില്ല. ജുഡീഷ്യൽ ഉദ്യോഗസ്ഥരാണോ മറ്റ് കോടതി ജീവനക്കാരാണോ തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിച്ച് പുകമറ മാറ്റേണ്ടത് ആവശ്യമാണെന്നും അഡ്വ അജകുമാർ വ്യക്തമാക്കി.റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ.

Top