കുത്തിക്കുറിച്ച് മോഹന്‍ലാല്‍; കണ്ണടച്ച് മമ്മൂട്ടി!നാടകീയ രംഗങ്ങള്‍ക്കിടെ അഭിനയത്തികവോടെ മെഗാസ്റ്റാറുകൾ

കൊച്ചി :നടി അതിക്രമത്തിന് ഇരയായ വിഷയം കത്തിനിൽക്കേ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്ന ദിലീപിനെതിരെ ശക്തമായ പൊതുവികാരം ഉയരുമ്പോഴും ‘തന്ത്രപരമായ മൗനത്തിലാണ് മെഗാസ്റ്റാറുകൾ . താരസംഘടനയായ അമ്മയുടെ ജനറല്‍ ബോര്‍ഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടെ അഭിനയത്തികവോടെ മെഗാസ്റ്റാറുകൾ മൗനികളായി.കുത്തിക്കുറിച്ച് കൊണ്ട് മോഹന്‍ലാലും എല്ലാം കണ്ണടച്ച് മമ്മൂട്ടിയും ഇരുന്നു.ദിലീപിനെ രക്ഷിക്കാൻ ഇടതു പിന്തുണയുള്ള എം എൽ ഇ മാറും എം പിയും ‘അമ്മ പ്രസിഡണ്ട് ഇന്നസെന്റും അതിശക്തമായി നിൽക്കുന്നു എന്ന് പരക്കെ ആരോപണം ഉള്ളപ്പോൾ ‘ദിലീപിന്റെ അടുത്ത ആൾ ആയ കൈരളി ചാനലിന്റെ തലപ്പത്തെ മമ്മൂട്ടി ‘മൗനി ആയെ ഇരിക്കൂ എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം .എല്ലാം തിരക്കഥ ആണെന്നും സോഷ്യൽ മീഡിയയും കുറ്റപ്പെടുത്തുന്നു.mohanlal -amma

ദിലീപിന് പിന്‍തുണ പ്രഖ്യാപിച്ച് എംഎല്‍എമാരായ ഗണേഷ് കുമാറും മുകേഷും മാധ്യമങ്ങളോട് കയര്‍ത്തു. ഇതോടെ താരങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക് പോരായി. എറണാകുളം ക്രൗണ്‍പ്ലാസയിലെ വാര്‍ത്ത സമ്മേളനത്തിനായി മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലുണ്ടായിരുന്നു.എന്നാല്‍ വാക്കേറ്റം പുരോഗമിക്കുമ്പോഴും ഇരുവരും ഇടപെട്ടില്ലെന്ന് മാത്രമല്ല മൗനം പാലിക്കുകയും ചെയ്തു.mammootty -amma
കുറച്ചുനേരം മോഹന്‍ലാല്‍ എന്തോ കുത്തിക്കുറിക്കുകയായിരുന്നു. മമ്മൂട്ടി കണ്ണടച്ചുമിരുന്നു.ഇരുവര്‍ക്കും പുറമെ മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ദേവന്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്നസെന്റ്, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു വാര്‍ത്താ സമ്മേളനത്തിനായി അണിനിരന്നത്.ഇന്നസെന്റിന്റെ ഇടത്തും വലത്തുമായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. അമ്മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു ഇന്നസെന്റ് ആദ്യം സംസാരിച്ചത്.AMMA-MEETING

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് തിരക്കി.ഇതോടെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതും ദിലീപിനെതിരായ ബ്ലാക്ക്‌മെയിലിംഗും മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഇതോടെയാണ് വാക്കേറ്റവും ബഹളവുമുണ്ടായത്. അപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും നിശ്ശബ്ദരായിരുന്നു.മോഹന്‍ലാല്‍ ഇടക്കിടെ മീശ പിരിക്കുകയും താടി തടവുകയും ഇടക്ക് കുത്തിക്കുറിക്കുകയുമായിരുന്നു. ആദ്യം കണ്ണടച്ചിരുന്ന മമ്മൂട്ടി പിന്നീട് കണ്ണ് തുറന്ന് കസേരയിലേക്ക് ചാരിയിരുന്നു.ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൂവലുയരുകയും താരങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്തു.കഴുത്തില്‍ക്കിടന്ന ടാഗ് നേരെയാക്കി മോഹന്‍ലാല്‍ എഴുന്നേറ്റ് പോയി.ചായകുടിച്ചിട്ട് പോകാമെന്ന് മാത്രമാണ് മമ്മൂട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇത് സദസ്സില്‍ ചിരി പടര്‍ത്തുകയും ചെയ്തു.

അതേസമയം നടി അതിക്രമത്തിന് ഇരയായ വിഷയം അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതിനെതിരെയാണ് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ രംഗത്തെത്തി.ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമാണോ സംഭവമെന്ന് സംഘടന ചോദിക്കുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല ഇത്. ഇരയായ നടിക്ക് നീതി ലഭ്യമാക്കാന്‍ സംഘടന പ്രവര്‍ത്തിച്ച് വരുന്നുണ്ട്. നടിക്ക് നിയമസഹായവും കൂടുതല്‍ അപകീര്‍ത്തി വരാതിരിക്കാനുള്ള നടപടികളും സംഘടന സ്വീകരിക്കുന്നുമുണ്ട്.വനിതാ കമ്മീഷനോട് അടിയന്തര നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണമെന്നത് തീരുമാനിക്കേണ്ടത് അമ്മയാണ്.WCC HERALD 5

ആക്രമണത്തിന് ഇരയായ നടി തങ്ങളുടെ ഒരു അംഗമാണെന്നിരിക്കെ അമ്മ അവര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സംഘടന വ്യക്തമാക്കുന്നു.ആരും ഉന്നയിക്കാത്തതിനാലാണ് വിഷയം ചര്‍ച്ച ചെയ്യാതിരുന്നതെന്ന് നേരത്തെ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി വ്യക്തമാക്കിയിരുന്നു. എന്തെങ്കിലും ഉന്നയിക്കാനുണ്ടോ എന്ന് ആവശ്യപ്പെട്ടിട്ടും ആരും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിശദീകരണം. ഇതാണ് ഡബ്ല്യൂസിസി യെ പ്രകോപിപ്പിച്ചത്. അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ സംഘടനാംഗങ്ങളായ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ വിഷയം ഉന്നയിച്ചിരുന്നു.മറ്റംഗങ്ങള്‍ പിന്‍തുണ പ്രഖ്യാപിച്ചതുമാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അമ്മയുടെ ജനറല്‍ ബോര്‍ഡി വിഷയം ചര്‍ച്ച ചെയ്തില്ല. വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് ഉന്നയിക്കാതിരുന്നതെന്നും സംഘടന വ്യക്തമാക്കുന്നു.

Top