നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടെന്ന്.കേസ് കൊടുക്കാൻ സുജ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി

കൊച്ചി:കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ പല്ലിശ്ശേരിക്കെതിരെ സുജ കാർത്തിക നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം കണ്ടെന്ന് സുജാ കാർത്തിക സുഹൃത്തുക്കളോട് പറഞ്ഞ കാര്യമാണ് താൻ എഴുതിയതെന്ന് പല്ലിശേരിവീണ്ടും ആവർത്തിച്ച് രംഗത്ത് . ഇതേ തുടർന്ന് പല്ലിശ്ശേരി വീണ്ടും സുജാ കാർത്തികയെ കേസ് കൊടുക്കാൻ വെല്ലുവിളിക്കുകയാണ്.

നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം കണ്ടെന്ന് സുജാ കാർത്തിക സുഹൃത്തുക്കളോട് പറഞ്ഞ കാര്യമാണ് താൻ എഴുതിയത്. അല്ലാതെ കാർത്തിക ദൃശ്യം കണ്ടതായി ഞാൻ വ്യക്തമാക്കിയിട്ടില്ല. അതിന്റെ പേരിൽ അവർ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പോകുകയാണെന്നു പറയപ്പെടുന്നു. കേസ് കൊടുക്കട്ടെ അതിന്റെ വിശദാംശങ്ങൾ ഞാൻ കോടതിയിൽ പറഞ്ഞോളാമെന്നാണ് പല്ലിശേരി വിശദീകരിക്കുന്നത്. എന്നാൽ അപകീർത്തികരമായ പരാമർശങ്ങൾ വീണ്ടും ഉന്നയിക്കുന്നതിൽ സുജാ കാർത്തികയും ദുഃഖിതയാണ്. ഈ സാഹചര്യത്തിൽ ഗൗരവതരമായ നിയമനടപടികൾ പല്ലിശേരിക്കെതിരെ നടത്താനാണ് സുജാ കാർത്തികയുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല്ലിശ്ശേയുടെ അഭ്രലോകം എന്ന ലേഖനത്തിൽ നടി സുജ കാർത്തികയെ ചോദ്യം ചെയ്യണോ? നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ സുജ കാർത്തിക കണ്ടു എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങൾ അവതരിപ്പിച്ചത്. ലേഖനത്തിൽ സുജ കാർത്തികയെക്ക്തിരെ ഗുരുതര ആരോപണങ്ങളാണ് പല്ലിശ്ശേരി ഉന്നയിച്ചത്. ഇതിനെതിരെയാണ് സുജാ കാർത്തിക നിയമ നടപടിക്ക് ഒരുങ്ങിയത്. ഈ സാഹചര്യത്തിലാണ് അഭ്രലോകത്തിൽ അതിശക്തമായ പുതിയ ആരോപങ്ങളുടെ സ്വഭാവത്തോടെയുള്ള എഴുത്ത് പല്ലിശേരി നടത്തുന്നത്. ഇതോടെ ഈ ഏറ്റുമുട്ടലും പുതിയതലത്തിലെത്തുകയാണ്. സുജാ കാർത്തികയുടെ കൂട്ടുകാരിയിൽ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോർന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാൾ സൂചിപ്പിക്കുകയുണ്ടായി എന്ന് പറഞ്ഞാണ് സൂജാ കാർത്തികയെ വെട്ടിലാക്കുന്ന റിപ്പോർട്ട് പല്ലിശ്ശേരി ആദ്യം നൽകിയത്.suja1

കഴിഞ്ഞ ഒരു വർഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാൽ അതു ശരിയല്ല കാണേണ്ടവരെല്ലാം ദ്യശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടി സുജാ കാർത്തികയുടെ പേര്. പിന്നീടെന്തു സംഭവിച്ചു ? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്-പല്ലിശ്ശേരി ഇങ്ങനെയാണ് കുറിച്ചത്. എന്നാൽ ഇതൊക്കെ വ്യാജ പ്രചരണമാണെന്നും ദിലീപിനെ കുടുക്കാനുള്ള കഥ മെനയുകായാണ് ഇത്തരം വാർത്ത എഴുതുന്നവർ ചെയ്യുന്നതെന്ന് ദിലീപ് അനുകൂലികളും പറയുന്നു. ഇവയെ നിയമപരമായി നേരിടുമെന്നായിരുന്നു അവരും പറഞ്ഞത്.

ഇതിനിടെയാണ് സുജാ കാർത്തികയെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകൾ പല്ലിശേരി നടത്തുന്നത്. എന്നാൽ തുടരുന്ന അധിക്ഷേപങ്ങളിൽ ദുഃഖിതയാണ് നടി. തികച്ചും അടിസ്ഥാന രഹിതമാണ് പല്ലിശേരി എഴുതി പിടിപ്പിക്കുന്നതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്. ഒരു മാസികയുണ്ടെങ്കിൽ എന്തും എഴുതാവുന്നതാണ് സ്ഥിതിയെന്നും അവർ വിശദീകരിക്കുന്നു. ദിലീപിനെതിരായ ഗൂഢാലോചനയാണ് നടക്കുന്നത്. അതിലേക്ക് സുജാ കാർത്തികയെ പിടിച്ചിടുന്നതിൽ സിനിമാ ലോകവും പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ പല്ലിശേരിക്കെതിരായ നിയമ നടപടിക്ക് സിനിമാ സംഘടനകളും പിന്തുണ നൽകിയേക്കും.

അഭ്രലോകം 473-ാം ലക്കത്തിൽ പല്ലിശ്ശേരി സുജാ കാർത്തികയെ വെല്ലുവിളിച്ച് എഴുതുന്നത് :

കേസ് കൊടുക്കട്ടേ, കോടതിയിൽ കാണാം. കാർത്തിക കൊച്ചിയിൽ നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം കണ്ടെന്നു അവരുടെ സുഹൃത്തുക്കളോട് പറഞ്ഞ കാര്യമാണ് ഞാൻ എഴുതിയത്. അല്ലാതെ കാർത്തിക ദൃശ്യം കണ്ടതായി ഞാൻ വ്യക്തമാക്കിയിട്ടില്ല. അതിന്റെ പേരിൽ അവർ മാനനഷ്ടത്തിനു കേസ് കൊടുക്കാൻ പോകുകയാണെന്നു പറയപ്പെടുന്നു. കേസ് കൊടുക്കട്ടെ അതിന്റെ വിശദാംശങ്ങൾ ഞാൻ കോടതിയിൽ പറഞ്ഞോളാം. കോടതിയിൽ ചെല്ലുമ്പോൾ കാർത്തികയുടെ സിനിമ ജീവിതത്തിലെ പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ടതായി വരും. അതാകട്ടെ രാജസേനൻ സംവിധാനം ചെയ്ത് കലാഭവൻ മണിയും പ്രഭുവും അഭിനയിച്ച മലയാളി മാമനു വണക്കം എന്ന സിനിമ മുതലുള്ള കാര്യങ്ങൾ. ആ ചിത്രത്തിലൂടെയാണല്ലോ നായികയായി വന്നത്.

SUJA KARTHIKA -DILEEP PALLISSERYതുടർന്നഭിനയിച്ച സിനിമകളിലെല്ലാം എന്തൊക്കെ സംഭവിച്ചു എന്നു നായിക നടിക്ക് അറിയാമല്ലോ. എനിക്കു വേണ്ടി കോടതിയിൽ ഹാജരാകുന്ന വക്കീലിന്റെ ചില പ്രത്യേക ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. അതു കൂടി മനസ്സിലാക്കി കോടതിയിൽ വരുന്നതാകും നല്ലത്. കേസിന്റെ പുറകെ പോയി കുടുംബ ജീവിതം തകരാതെ നോക്കേണ്ടത് നടിയാണ്. 2002-ലാണ് സുജാ കാർത്തിക നായികയായ മലയാളിമാമന് വണക്കം റിലീസ് ചെയ്തത്. രാജസേനൻ ആയിരുന്നു സംവിധായകൻ. ജയറാം,പ്രഭു,കലാഭവൻ മണി,ജഗതി ശ്രീകുമാർ,റോജ,ശോഭ തുടങ്ങി നിരവധി നടീനടന്മാർ അഭിനയിച്ച സിനിമയാണ് മലയാളിമാമന് വണക്കം.

ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവങ്ങൾ ഒരു പരമ്പര പോലെ വ്യക്തമായിരുന്നു. നായിക എന്ന നിലയിൽ സുജ കാർത്തികയ്ക്ക് അംഗീകാരം കിട്ടിയ സിനിമ കൂടിയാണ് രാജസേനൻ സിനിമ. ഈ സ്നേഹ തീരത്ത് ,ടി.വി.ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം, ജയറാം നായകനായ സൽപ്പേര് രാമൻകുട്ടി, ദിലീപ്,കാവ്യ അഭിനയിച്ച റൺവേ,പൊന്മുടിപ്പുഴയോരത്ത് കലാഭവൻ് മണിയുടെ ലോകനാഥൻ ഐ.എ.എസ്, ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീട്. കാലാഭവൻ മണിയുടെ നന്മ, നാദിയ കൊല്ലപ്പെട്ട രാത്രി. കലാഭവൻ മണി-തുളസീദാസിന്റെ രക്ഷകൻ, ഇങ്ങനെ ഇരുപതോളം സിനിമകളിൽ നായികയായും ഉപനായികയായും, ചെറിയ റോളുകളിലും അഭിനയിച്ച നടിയാണ് കാർത്തിക. വിവാഹശേഷം അഭിനയം നിർത്തി എന്നാണറിവ്. കേസ് കൊടുക്കുന്നെങ്കിൽ കോടതിയിൽ കാണാം. ഒരു പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് കാർത്തിക പറഞ്ഞത് ഓർമ്മയില്ലെ.

Top