നായകൻ വില്ലനാകുന്നു …ദിലീപ് പണം വാഗ്ദാനം ചെയ്തിരുന്നു? പുറത്ത് വന്ന കത്തിലെ വിവരങ്ങൾ ദിലീപിന് വിനയാകുന്നു .പുറത്ത് വന്ന കത്ത് സ്ഫോടനം പോലെ

കൊച്ചി :നായകൻ വില്ലനാകുന്നുവോ ?.ദിലീപ് പൾസർ സുനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവോ ?എങ്കിൽ എന്തിന് ?ഒരുപാട് ചോദ്യങ്ങൾ ഉയരുമ്പോൾ പുറത്ത് വന്ന കത്തിലെ വിവരങ്ങൾ ദിലീപിന് വിനയാകുന്നു .നടിയുടെ മൊഴിയയും പുതിയ കത്തിലെ വെളിപ്പെടുത്തലും ദിലീപ് പറയുന്നപോലെ പരാതി കൊടുത്തിട്ട് രണ്ട് മാസം ആയിട്ടും ബ്ളാക്മെയിൽ കേസിൽ ഒരു നടപടിയോ അന്യോഷണമോ ഇല്ലാതിരുന്നത് ദുരൂഹമാണ്.ഇന്നലെ നടിയെ ചോദ്യം ചെയ്തതിനുശേഷം പുതിയ വെളിപ്പെടുത്തൽ ദിലീപും നാദിര്ഷായും പുറത്തുവിട്ടതിലും ഒരു പാട് ദുരൂഹത ഉള്ളതായി ആരോപണം ഉയർന്നു . .യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ എഡിജിപി ബി സന്ധ്യ നടിയുടെ മൊഴിയെടുത്തിരുന്നു. ജയിലില്‍ കഴിയവേ സഹതടവുകാരനോട് സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ചും കേസില്‍ സിനിമാ മേഖലയിലെ ചിലര്‍ക്ക് പങ്കുണ്ടെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മറ്റൊരു തടവുകാരന്‍ മുഖേന പുറത്ത് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നടിയുടെ മൊഴിയെടുക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍വെച്ച് നടന്‍ ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്ത്. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു.letter-1നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നും നടന്‍ ദിലീപിന് കൊടുത്തിവിട്ട കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. ചേട്ടന്‍ തനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നും തന്റെ കൂടെയുള്ള അഞ്ചു പേരെ രക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.ഏപ്രിൽ ആദ്യവാരമാണ് പള്‍സര്‍ സുനിയുടെ കത്ത് സഹതടവുകാരനായ വിഷ്ണുവഴി ദിലീപിന് എത്തിച്ചുനല്‍കിയത്. അതേസമയം ജയിലില്‍ നിന്നും നല്‍കുന്ന പേപ്പറിലാണ് എഴുതിയതും കത്തിലുള്ളത് ജയില്‍ സൂപ്രണ്ട് ഓഫീസിലെ സീലുമുണ്ട്. സംശയമുണ്ട്. ദിലീപ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഈ കത്തിന്റെ പകര്‍പ്പും ചേര്‍ത്തിട്ടുണ്ട്.തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരാളുടെ കൈവശം കൊടുത്ത് അയക്കുന്നുണ്ട്. വിഷ്ണു എന്നാണ് ഇയാളുടെ പേരെന്നും രണ്ടു പേജുള്ള കത്തില്‍ പറയുന്നു. ചേട്ടന്‍ എനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണം. എന്റെ കാര്യം നോക്കണ്ട, എന്നാല്‍ എന്റെ കൂടെയുള്ള അഞ്ചുപേരെയും രക്ഷിക്കണം. എന്റെ പേരില്‍ മറ്റാരെങ്കിലും വന്നെങ്കില്‍ ഒന്നും പറയരുത്. തന്നോട് അനുകൂല സമീപനമാണെങ്കില്‍ ഈ കത്തുമായി വരുന്ന വിഷ്ണുവിനോട് മാത്രമേ പറയാവൂവെന്നും കത്തില്‍ പറയുന്നു.letter2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തുമായി വരുന്നയാള്‍ക്ക് ഒന്നും അറിയില്ല. കേസില്‍ സറണ്ടര്‍ ആകുന്നതിന് മുമ്പ് കാക്കനാട്ടെ ഷോപ്പില്‍ വന്നിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടിലാണെന്നാണ് മറുപടി ലഭിക്കുന്നത്. എന്റെ കാര്യം വിട്ടേരെ. എന്റെ കൂടെയുള്ള അഞ്ചുപേരെ രക്ഷിക്കണം. കേസിനു പിന്നില്‍ ചേട്ടന്‍ ആണെന്ന് അറിഞ്ഞാല്‍ ആ നടി പോലും തന്നോട് ക്ഷമിക്കും. സംഭവത്തിനു ശേഷം താന്‍ ചേട്ടനേയും നാദിര്‍ഷയേയും വിളിച്ചിരുന്നു. എന്നാല്‍ അനുകൂല നിലപാട് ഉണ്ടായില്ല. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത്. കത്ത് വായിച്ചശേഷം തീരുമാനം എന്താണെങ്കിലും അറിയിക്കുക. നാദിര്‍ഷയെ ഇനിയും വിശ്വസിക്കണോ. നാദിര്‍ഷിയുടെ മറുപടിയ്ക്കായി കാത്തിരിക്കണോ എന്നും കത്തില്‍ ചോദിക്കുന്നു.

Top