ദിലീപ് ജയിക്കുമോ ലാലേട്ടനു മുന്നില്‍ ? മോഹന്‍ ലാലിനെ തകര്‍ക്കാന്‍ ദിലീപിന്റെ നീക്കം;ഓണച്ചിത്രങ്ങള്‍ റിലീസാകാതിരിക്കാന്‍ കരുനീക്കങ്ങള്‍ നടക്കുന്നു

കൊച്ചി :വീണ്ടും താരയുദ്ധം തുടങ്ങുമോ ?ഇന്ത്യന്‍ സിനിമയിലെ അതികായകനായ മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടനെ ‘തകര്‍ക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്ന വാര്‍ത്ത .മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മഞ്ജുവാര്യര്‍ക്ക് അവസരം നല്‍കുന്നത് ദിലീപിന് തീരെ ഇഷ്ടപ്പെടുന്നില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. ഇതോടെ മോഹന്‍ലാലിനോട് ദിലീപ് കടുത്ത വൈരാഗ്യമാണ് വച്ചു പുലര്‍ത്തുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. പുറത്ത് തികച്ചും പാവമായി നടിച്ചുകൊണ്ട് ദിലീപ് മലയാള സിനിമയില്‍ കാണിച്ചുകൂട്ടുന്നതൊന്നും ആരും അറിയുന്നില്ലെന്നതാണ് സത്യമെന്നും മഹാ നടനായ ലാലേട്ടനെ വരെ വെല്ലുവിളിക്കുന്ന നടപടിയുമായി ദിലീപ് അണിയറ നീക്കം നടത്തുന്നതായും സൂചന .
മോഹന്‍ ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം മാസങ്ങളോളം റിലീസാകാതെ ഇരുന്നതിന് പിന്നിലും ദിലീപ് തന്നെയായിരുന്നു എന്നായിരുന്നു ആരോപണം .ഇപ്പോള്‍ ഓണത്തിനും മോഹന്‍ ലാലിന് നല്ല പണികൊടുക്കാനാണ് ദിലീപിന്റെ നീക്കംഎന്നാണ് പുതിയ വാര്‍ത്ത . മലയാള സിനിമയെ ചേരി തിരിച്ച് യുദ്ധം ചെയ്യുന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചിരിക്കുന്നത്.കയ്യിലുള്ള തിയേറ്ററുകളുടെ കടിഞ്ഞാണിലൂടെ തനിക്ക് എതിരെ നില്‍ക്കുന്നവരെ നേരിടാനും പണികൊടുക്കാനുമാണ് ദിലീപിന്റെ കരുനീക്കം .

ഓണം റിലീസിനുള്ള ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നേറുമ്പോളും പലയിടങ്ങളിലും തര്‍ക്കങ്ങള്‍ മുറുകുകയാണ്. ഇത്തവണയും ഓണം റിലീസ് ചിത്രങ്ങള്‍ ഇറങ്ങാത്തപക്ഷം അന്യഭാഷാ ചിത്രങ്ങള്‍ തീയേറ്റര്‍ കീഴടക്കുമെന്നതില്‍ സംശയം വേണ്ട. മോഹന്‍ലാലിന്റെ മികച്ച ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ പരമാവധി സീസണ്‍ സമയം കഴിഞ്ഞ് തീയേറ്ററുകള്‍ നല്‍കാന്‍ ആണ് ദിലീപിന്റെ നീക്കം. സീസണില്‍ ലാല്‍ ചിത്രങ്ങള്‍ വലിയ വിജയം നേടുമെന്നതിനാലാണിത്.മഞ്ജുവിന് ചാന്‍സ് നല്‍കുന്ന എല്ലാ നായക നടന്മാര്‍ക്കും ഒരു മുന്നറിയിപ്പെന്ന പോലെയാണ് ദിലീപിന്റെ ഈ കളി. ദിലീപിനെതിരെ ശക്തമായ പ്രതിഷേധവും ഈ വിഷയത്തില്‍ ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top