ദിലീപിന്റെ സുഹൃത്ത് സീരിയൽ നടി കുടുങ്ങി !ദൃശ്യങ്ങള്‍ എത്തിച്ച വിഐപി ശരത്ത്.കാവ്യയും സംശയനിഴലിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് നിർണായക ദിനം .ദിലീപ് വീണ്ടും അറസ്റ്റിലാകുമോ എന്ന ചോദ്യം ബലപ്പെടുന്ന തെളിവുകൾ കിട്ടി എന്നാണു റിപ്പോർട്ട് .ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് വി.ഐ.പി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. വരും ദിവസങ്ങളില്‍ നിരവധി പേരുടെ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കേസില്‍ ഒരു പ്രമുഖ സീരിയല്‍ നടിയുടെ പേരും പുറത്ത് വന്നിട്ടുണ്ട്. കൂടെവിടെ സീരിയലിലെ റാണിയമ്മയായി വേഷമിടുന്ന നിഷ മാത്യുവിന്റെ പേരാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദിലീപിന് നിഷ മാത്യുവുമായി നേരത്തെ തന്നെ പരിചയം ഉണ്ടായിരുന്നു. ദുബായില്‍ ബിസിനസ് കാര്യങ്ങള്‍ നോക്കിയിരുന്ന നിഷ മാത്യു തന്റെ പ്രവാസ ജീവിതത്തിലാണ് ദിലീപുമായി അടുപ്പത്തിലാകുന്നത്. ദിലീപിന്റെ ഫോണില്‍ നിന്നും നിഷയ്ക്ക് നിരവധി കോളുകള്‍ പോയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവര്‍ക്കിടയിലുള്ള ചാറ്റുകളും നശിപ്പിച്ചിരുന്നു. എന്ത്കൊണ്ടാണ് ദിലീപ് നിഷ മാത്യുവുമായുള്ള ചാറ്റുകള്‍ നശിപ്പിച്ചു കളഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെളിവുകള്‍ നശിപ്പിക്കുന്ന കൂട്ടത്തില്‍ ഏറ്റവും ശക്തമായി നശിപ്പിച്ചത് നിഷ മാത്യുവുമായുള്ള ചാറ്റുകള്‍ തന്നെയായിരുന്നു. അതുമാത്രമല്ല, നടി ആക്രമിക്കപ്പെട്ട കേസിലെ ചില സാക്ഷികളെ പണം നല്‍കി മൊഴിമാറ്റാന്‍ മുന്നില്‍ നിന്നത് നിഷ് മാത്യു ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം ഈ നടിയെ രഹസ്യമായി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. നടിയുടെ ഫോട്ടോ സഹിതമാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

ഈ സാഹചര്യത്തില്‍ ഇതുവരെയും ഈ ആരോപണങ്ങള്‍ ഒന്നും തന്നെ നിഷ മാത്യു നിഷേധിച്ചിട്ടില്ല. വക്കീലിനെ കണ്ട് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. നടി ആക്രമിക്കപ്പെടുന്നതിന് മുന്നേ തന്നെ നിഷയ്ക്ക് ഈ കാര്യം അറിയാമായിരുന്നുവെന്നും കേസിലെ സാക്ഷികളെ കൂറുമാറാന്‍ നിഷയും സഹായിച്ചിട്ടുണ്ടെന്ന് എല്ലാമാണ് പുറത്ത് വരുന്നത്.

അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുകയാണ്. വാട്‌സാപ്പ് ചാറ്റുകളും വിചാരണ കോടതി രേഖകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഒരിക്കലും പുറത്ത്‌പോകാന്‍ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകന്‍ പറഞ്ഞതായി ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴി. കോടതി രേഖകളില്‍ ചിലത് സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഫോണില്‍ വിചാരണ കോടതി രേഖ അയച്ചതാരെന്നതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.

അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ രണ്ട് ഫോണ്‍ താന്‍ കോപ്പി ചെയ്ത് നല്‍കിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഇതില്‍ ഒരു ഫോണിലായിരുന്നു കോടതി രേഖകള്‍. മറ്റൊരു വാട്‌സ് ആപ് നമ്പറില്‍ നിന്നാണ് ഈ രേഖകള്‍ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകന്‍ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തില്‍ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കര്‍ ഉത്തരം നല്‍കിയിട്ടില്ല.

സായ് ശങ്കറിന്റെ ലാപ്‌ടോപ്പ് പരിശോധന നടത്തിയപ്പോള്‍ കോടതി രേഖകളില്‍ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്റെ ഫോണിലെ കൂടുതല്‍ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. എന്നാല്‍ ഇയാള്‍ ഒളിവിലായതിനാല്‍ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയില്‍ നിന്ന് അഭിഭാഷകര്‍ക്ക് പകര്‍പ്പ് എടുക്കാന്‍ കഴിയാത്ത രേഖകളും ദിലീപിന്റെ ഫോണില്‍ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നല്‍കി എന്നതില്‍ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഒരു ഫോണ്‍ കൈമാറാന്‍ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകള്‍ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പുതിയ പുതിയ കുരുക്കുകളിലേയ്ക്കാണ് കടക്കുന്നത്. കേസ് നിര്‍ണായക ദിവസങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇതുവരെയും പുറത്തെത്താത്ത പലരുടെയും പേരുവവിരങ്ങളാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയ വി.ഐ.പി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണസംഘം നേരത്തെ പറഞ്ഞിരുന്നു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

Top