കിടക്കണ കിടപ്പിൽ ഒരു റേപ്പങ്ട് വെച്ച് തന്നാൽ ഉണ്ടല്ലോ ?..വീണ്ടും വരുന്നു ആ കിടിലന്‍ രംഗം ..ദിലീപ്- കാവ്യ ജോഡി വീണ്ടും അഭ്രപാളിയിലേയ്ക്ക്? സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെന്ന് സൂചന

കൊച്ചി:കാവ്യാ മാധവന്‍, ദിലീപ് എന്നിവരെ നായികാനായകന്മാരാക്കി, 2002 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മീശമാധവന്‍. ദിലീപിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയായിരുന്നു മീശമാധവന്‍. മീശ മാധവന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്യുകയും ഏതാനും മാസങ്ങള്‍ക്കുശേഷം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആരോപണവിധേയനാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്ത പ്രസക്തമാവുന്നത്.

മീശമാധവന്‍ എന്ന ചിത്രത്തിനുശേഷമാണ് ദിലീപും അദ്ദേഹത്തിന്റെ ആദ്യഭാര്യ മഞ്ജു വാര്യരും തമ്മില്‍ അകന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യഭാഗം സംവിധാനം ചെയ്ത ലാല്‍ ജോസിനെ കൊണ്ടു തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യിക്കാനാണ് പദ്ധതി. ഇക്കാര്യം ലാല്‍ ജോസുമായി സംസാരിച്ച് ധാരണയിലെത്താനാണ് ദിലീപ് പറഞ്ഞതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ നീക്കം. ഈ കേസില്‍ തന്റെ നിരപരാധിത്വം പൂര്‍ണ്ണമായി തെളിയിച്ചതിനു ശേഷം മീശ മാധവന്‍, സിഐഡി മൂസ എന്നിവയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാമെന്ന നിലപാടിലാണ് താരം. കാവ്യയെ സംബന്ധിച്ച് ഇനി അഭിനയരംഗത്തേക്ക് വരാന്‍ താല്‍പ്പര്യമില്ലെങ്കിലും മീശ മാധവന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ അതില്‍ അഭിനയിക്കാന്‍ താരം നേരത്തെതന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

Top