ദിലീപിനെ കൊണ്ടു പോകുന്നത് പൾസർ സുനിയുടെ അടുത്തേക്ക്…

കൊച്ചി :അറസ്റ്റു ചെയ്ത ദിലിപിനെ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ ശേഷം പൾസർ സുനി തടവിൽ കഴിയുന്ന കാക്കനാട് സബ് ജയിലിലേക്ക് മാറ്റും. സുനി തടവിൽ കഴിയുന്ന സെല്ലിലായിരിക്കില്ല ദിലിപിനെ പാർപ്പിക്കുകയെന്നാണ് സൂചന. എങ്കിൽ ജയിലിൽ ഇരുവരും കണ്ടുമുട്ടും. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും തെളിവുകളുടെ പശ്ചാത്തലത്തിലുമാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫോൺ വിളികളുടെ രേഖകകളാണ് പോലീസ് പ്രധാന തെളിവായി ശേഖരിച്ചിരിക്കുന്നത്. പൾസർ സുനിയുമായി അടുത്ത ബന്ധം ദിലിപ് പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സിനിമാ മേഖലയിലെ കൂടുതൽ ആളുകളുടെ പങ്കാളിത്തവും പോലിസ് അന്വേഷിക്കുന്നുണ്ട്. നടിയുടെ കുടുംബം ഇതു വരെ അറസ്റ്റിനോട് പ്രതികരിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പുറമേ ർഷയേയും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. പോലിസ് ക്ലബിൽ ഇപ്പോഴും നാദിർഷ യെ ചോദ്യം ചെയ്യുകയാണ്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം രാത്രിയോടെയാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ.ദിലിപിനൊപ്പം നാദിർഷാ യേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്ററ്റെന്ന് പോലീസ് പറഞ്ഞു. മുമ്പും ദിലീപിനേയും നാദിർഷയേയും ഒന്നിച്ചാണ് പോലിസ് ചോദ്യം ചെയ്തത്. ജയിലിൽ നിന്ന് പൾസർ സുനി നാദിർഷ യെ വിളിച്ചതായും കണ്ടെത്തിയിരുന്നു. ദിലിപിനൊപ്പം നാദിർഷക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top