കേസ് നിര്‍ണായക ഘട്ടത്തിൽ !പോലീസ് ക്ലബ്ബിലെ എസി മുറിയില്‍ നിന്നും ദിലീപ് വീണ്ടും തറയിലേക്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും മുന്‍വിധിയോടെ പ്രതികരണത്തിനില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ .കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉചിതമായ സമയത്ത് പറയാമെന്ന് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ മറ്റ് പ്രതികരണങ്ങൾക്കില്ലെന്നും പറഞ്ഞു.അതേസമയം മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിക്കു ശേഷം ദിലീപിനെ ആലുവ സബ് ജയിലിലേയ്ക്ക് മാറ്റി. പോലീസ് കസ്റ്റഡി കാലയളവില്‍ കളിയും ചിരിയുമായി ദിലീപ് ആലുവ പോലീസ് ക്ലബ്ബിലാണ് കിടന്നുറങ്ങിയത്. പകല്‍ നേരം തെളിവെടുപ്പിനായി ഇടിവണ്ടിയില്‍ ദിലീപിനെ നാടു മുഴുവന്‍ ചുറ്റിച്ച ശേഷം രാത്രിയില്‍ ചോദ്യംചെയ്യല്‍ നടന്നു. അതിനുശേഷം പോലീസ് ക്ലബ്ബിലെ സുഖശയനം. മാത്രമല്ല ദിലീപിനായി നല്ല ഭക്ഷണമാണ് പോലീസുകാരൊരുക്കിയത്. എന്നാല്‍ ദിലീപിനോട് പരമാതി സഹകരിച്ച പോലീസുകാരെ ദിലീപ് അവസാനം വട്ടം ചുറ്റിപ്പിച്ച് അന്വേഷണത്തോട് സഹകരിക്കാതെ മിമിക്രി കാട്ടി ചിരിപ്പിച്ചു. അന്വേഷണത്തില്‍ ദിലീപ് സഹകരിക്കുന്നില്ലെന്ന് കണ്ടതോടെ ദിലീപിനോട് കൂടുതല്‍ കരുണ വേണ്ടെന്നും പോലീസുകാര്‍ തീരുമാനിച്ചു. അങ്ങനെ പോലീസ് കസ്റ്റഡികാലാവധി തീര്‍ന്നതോടെ ദിലീപിന് കൊതുകുകടി കൊള്ളാന്‍ യോഗമായി.

ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേല്‍ ചുമത്തുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. ശക്തമായ തെളിവുകള്‍ ദിലീപിനെതിരെയുണ്ടെന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം ശരിവച്ച അങ്കമാലി മജിസ്‌ട്രേട്ട് കോടതി, ജാമ്യാപേക്ഷ തള്ളി. മറ്റുപ്രതികള്‍ക്ക് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ ദിലീപിനും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.DILEEP SAD
പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ നടനെ വീണ്ടും ആലുവ സബ് ജയിലിലേക്കു മാറ്റും. കസ്റ്റഡി കാലാവധി ഇന്ന് അഞ്ചു മണിക്ക് തീരുന്നതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റിനെ തുടര്‍ന്ന് ഒരു ദിവസം ദിലീപ് ആലുവ സബ് ജയിലില്‍ കിടന്നിരുന്നു. പിന്നീട്, പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു അദ്ദേഹം. അതേസമയം, പൊലീസിനെതിരെ പരാതിയുണ്ടോ എന്നു ചോദിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെയോ ഉന്നത കോടതിയെയോ ദിലീപിന് സമീപിക്കാം. അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമൂഹമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്ന പ്രചാരണമാണിത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ദിലീപിന്റെ അഭിമുഖങ്ങളില്‍ നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

അതേസമയം, രണ്ടു ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് ഇവ നല്‍കിയത്. ദിലീപ് ഉപയോഗിച്ച ഫോണുകളാണിവ. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു.

Top