അറസ്റ്റിനു നീക്കം ?കാവ്യാമാധവന്റെ ഓണവും ജയിലിലാകുമോ ? ഞെട്ടലോടെ ദിലീപിന്റെ കുടുംബം

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് പിന്നാലെ കാവ്യയുടെ ഓണവും ജയിലിലാകുമോ..? കേസില്‍ പ്രധാന പങ്കാളിയായ മാഡം കാവ്യാമാധവനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയതോടെയാണ് കാവ്യയും അഴിക്കുള്ളിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇരുവരും തമ്മിലുള്ള വിവാഹത്തിനു ശേഷമുള്ള ആദ്യ ഓണം രണ്ടും പേരും ജയിലിനകത്തായിരിക്കും ആഘോഷിക്കുക.എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്. 2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് സുനിയെ എറണാകുളം കോടതിയില്‍ ഹാജരാക്കിയത്.

മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തി. ഈ മാസം 16നുള്ളില്‍, ആലുവയിലെ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞആഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ മുഖ്യപ്രതിയായ സുനിയെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളമാണെന്നും തെളിഞ്ഞിരുന്നു. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് കള്ളമാണെന്ന് സുനി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു. സുനി കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.DILEEP KAVYA DIH

സുനിയെ ഇതിനു മുമ്പ് കണ്ടിട്ടേയില്ല, അറിയില്ല. എന്നിങ്ങനെയുള്ള മറുപടിയാണ് കാവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യലില്‍ നല്‍കിയിരുന്നത്. സുനിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞു മാറാനും കാവ്യ ശ്രമിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി വസ്തുതാവിരുദ്ധമെന്ന ്‌നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.രണ്ടു മാസത്തോളം സുനി കാവ്യയുടെ ്രൈഡവര്‍ ആയി ജോലി ചെയ്‌തെന്ന സൂചനകളെത്തുടര്‍ന്ന് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു. കാവ്യയുടെ ്രൈഡവറായി സുനി ലൊക്കേഷനില്‍ എത്തിയതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാമതും ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാനായി ബന്ധുക്കള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഭയന്നായിരുന്നു ഇത്. ദിലീപിന്റെ ദൂതന്മാരായി, ജാമ്യം ഏതു വിധേനയും നേടണെമെന്ന ലക്ഷ്യത്തോടെ ദിവസങ്ങള്‍ക്കു മുന്‍പാണ് ദിലീപിന്റെ ഉറ്റ ബന്ധുക്കള്‍ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ കണ്ടത്. ജാമ്യം ലഭിക്കാത്ത സാഹചര്യം നീണ്ടാല്‍ കാവ്യയുടെ ഗള്‍ഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കാവ്യ താമസം മാറ്റേണ്ടി വരുമെന്നും അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

എന്നാല്‍ പള്‍സറിന്റെ വെളിപ്പെടുത്തല്‍ ഭയന്നായിരുന്നു ഈ നീക്കം. ഇതിനെ ദിലീപിന്റെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. അതുകൊണ്ട് മാത്രമാണ് ഗള്‍ഫ് യാത്ര ഉപേക്ഷിച്ചത്. അതിന് പിന്നാലെയാണ് കാവ്യയുടെ പേര് പള്‍സര്‍ തുറന്നു പറയുന്നത്. ദിലീപിന് പിന്നാലെ ഭാര്യയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വെളിപ്പെടുത്തല്‍ പള്‍സര്‍ നടത്തിയതോടെ മലയാള സിനിമാ ലോകവും പകച്ചു നില്‍ക്കുകയാണ്.

Top