മൊഴിയെടുപ്പിനിടെ മഞ്ജു വാര്യര്‍ പൊട്ടി കരഞ്ഞു !..ഹൈക്കോടതിയില്‍ വഴിത്തിരിവായത് മഞ്ജു വാര്യരുടെ മൊഴി

എറണാകുളം :ദിലീപിന് ജാമ്യം നല്‍കേണ്ടതില്ലെന്ന ഹൈക്കോടതി തീരുമാനത്തെ സ്വാധീനിച്ചത് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി. കാവ്യാ മാധവനും ദിലീപും തമ്മില്‍ അഞ്ചു കൊല്ലമായി അടുപ്പത്തിലായിരുന്നു എന്നാണ് മഞ്ജു വാര്യര്‍ ഐ.ജി. ബി. സന്ധ്യയോട് പറഞ്ഞത്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മമായ വിവരങ്ങള്‍ വരെ അക്രമത്തിന് ഇരയായ നടി മഞ്ജുവാര്യര്‍ക്ക് നല്‍കിയിരുന്നു. കാവ്യയുമായുള്ള ദിലീപിന്റെ വിദേശയാത്രയുടെ വിവരങ്ങളും നല്‍കി. ചില ചിത്രങ്ങളും നല്‍കി. അതെല്ലാം ദിലീപിനെ കാണിച്ചു. ആദ്യം താന്‍ അതൊന്നും വിശ്വസിച്ചില്ല. മീശമാധവന്‍ എന്ന ചിത്രത്തില്‍ കാവ്യയുമായുള്ള ദിലീപിന്റെ ആത്മാര്‍ത്ഥമായ അഭിനയം കണ്ടപ്പോഴും സംശയം ഉണ്ടായി. എന്നിട്ടും ഒന്നും ചോദിച്ചില്ല. എന്നാല്‍ അക്രമത്തിനിരയായ നടി പറഞ്ഞ വിവരങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കേട്ട പാടേ നിഷേധിച്ചു. അപ്പോള്‍ ദിലീപ് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്.

കൊച്ചിയിലെ ഹോട്ടലില്‍ പോലീസിന് മൊഴി നല്‍കുന്ന ഘട്ടങ്ങളില്‍ പലപ്പോഴും മഞ്ജു വാര്യര്‍ പൊട്ടി കരഞ്ഞെന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ടിലുള്ളത്. സീല്‍ ചെയ്ത കവറിലാണ് മൊഴി ഹൈക്കോടതിക്ക് കൈമാറിയത്. manju1നടിയെ ആക്രമിച്ചത് ദിലീപാണെന്ന് മഞ്ജു പറയുന്നില്ലെങ്കിലും അതിന്റെ സൂചനകള്‍ മൊഴിയിലുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് മഞ്ജുവിന്റെ മൊഴി. അതിനര്‍ത്ഥം സംഭവത്തിന് ഉത്തരവാദി ദിലീപാണെന്ന് മഞ്ജുവും കരുതുന്നു എന്നാണ്.കുടുംബം തകരാന്‍ ദിലീപ് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അത് സംഭവിച്ചതിലാണ് ദിലീപിന് സങ്കടം. മകളുടെ വിഷമം ദിലീപിന് താങ്ങാനായില്ല. ചുറ്റികളികളുമായി മുന്നോട്ട് പോകാനായിരുന്നു നടന്റെ പദ്ധതി. എന്നാല്‍ കാവ്യാ മാധവന്റെ ആദ്യ വിവാഹ ജീവിതം തകര്‍ക്കാന്‍ ദിലീപ് ലക്ഷ്യമിട്ടിരുന്നു. കാവ്യ വിവാഹം കഴിക്കുന്നതിനോട് ദിലീപിന് താത്പര്യം ഉണ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാവ്യയുടെ ആദ്യവിവാഹ രാത്രിയില്‍ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ മീശ മാധവന്‍ കാണിച്ചതിനു പിന്നിലും ദിലീപാണെന്ന് കേള്‍ക്കുന്നു.ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ കൊടും ചതിയെന്നാണ് കോടതിയുടെ വ്യാഖ്യാനം. ഒരു കാരണവശാലും ദിലീപിന് ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാരിന്റെയും കോടതിയുടെയും കണക്കുകൂട്ടല്‍. ജാമ്യം അനുവദിക്കുകയാണെങ്കില്‍ മൊഴി നല്‍കിയ നടിയെയും പള്‍സര്‍ സുനിയെയും ദിലീപും സംഘവും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. ചില ഉന്നത ഐ.പിഎസ് ഉദ്യോഗസ്ഥരെ ദിലീപ് സ്വാധീനിച്ചതായും വിവരമുണ്ട്. അവര്‍ ദിലീപിന് അനുകൂലമായ നിലപാട് എടുക്കാനുള്ള കാരണവും ഇതാണത്രേ.ദിലീപിന്റെ മനസ് പകയുടെയും വൈരാഗ്യത്തിന്റെയും കൊട്ടാരമാണെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. തന്റെ ജീവിതം തകര്‍ത്തവരെ ദിലീപ് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ നിന്നും മനസിലാവും.2012 മുതല്‍ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി എന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി. നടി ആക്രമിക്കെപ്പെട്ട സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേയെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മഞ്ജു മൊഴിയില്‍ പറയുന്നു. കുടുംബബന്ധം തകര്‍ത്തതിനാലാണെന്നാണ് നടിയോട് പകയെന്ന് തന്നെയാണ് പോലീസ് അന്വേണത്തിലെ കണ്ടെത്തലും.manju1
അതേസമയം നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ സുഹൃത്തായ നടിയും ഗായികുമായി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വൻതുക എത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ആരാണ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്നും കണ്ടെത്തുകയാണു ലക്ഷ്യം. രണ്ടു സിനിമകളിൽ മാത്രമാണ് ഒപ്പം അഭിനയിച്ചതെങ്കിലും ഈ നടിയും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടങ്ങുന്ന സംഘത്തോടൊപ്പം ഇവർ വിദേശ പര്യടനം നടത്തിയതായും വിവരമുണ്ട്.

അതേസമയം കേസിലെ മുഖ്യ സൂത്രധാരനായ നടൻ ദിലീപാണെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയ്ക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിക്കഴിഞ്ഞു. നാദിർഷതനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ദിലീപിന്റെ ഫോൺ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പൊലീസുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഗായികയെ പൊലീസ് നിരീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളർന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനും അപ്പുണ്ണിയുടെ അറസ്റ്റ് നിർണ്ണായകമാണ്. നേരത്തെ ഓപ്പറേഷൻ ബിഗ് ഡാഡിയിലും ഈ ഗായികയെ പൊലീസ് സംശയിച്ചിരുന്നു. ചില തെളിവുകളും കിട്ടി. എന്നാൽ ഉന്നത ഇടപെടൽ മൂലം അറസ്റ്റ് നടന്നില്ല.

 

Top