ശപിക്കരുതെന്ന് പറഞ്ഞായിരുന്നു ദിലീപേട്ടന്റെ ഫോണ്‍കോള്‍’ വെളിപ്പെടുത്തലുമായി നടി ഷംന കാസിം

കൊച്ചി:  ദിലീപിന്റെ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടി ഷംനകാസിമിന്റെ വെളിപ്പെടുത്തല്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായ മോസ് ആന്റ് ക്യാറ്റില്‍ ദിലീപിന്റെ നായികയായാണ് തന്റെ പരിഗണിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന്റെ രണ്ടുദിവസം മുമ്പ് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.

ദിലീപേട്ടന്‍ തന്നെയായിരുന്നു ഇക്കാര്യം വിളിച്ചുപറഞ്ഞതെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഒരുപാട് ആഗ്രഹിച്ച സിനിമയായിരുന്നു. ഒഴിവാക്കിയപ്പോള്‍ വിഷമം തോന്നി. അന്ന് തമിഴില്‍ സ്‌നേഹക്കൊപ്പം വിളിച്ച സിനിമ ചെയ്യാതിരുന്നത് മോസ് ആന്റ് ക്യാറ്റിനുവേണ്ടിയായിരുന്നു. ഫാസില്‍ സാറിന്റെ നിര്‍ദ്ദേശാനുസരണം ഒട്ടേറെ നൃത്തപരിപാടികളും വേണ്ടെന്ന് വെച്ചു. ആ സമയത്താണ് ദിലീപേട്ടന്റെ വിളി എത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ രണ്ടു ദിവസം മാത്രമുള്ളപ്പോഴായിരുന്നു അത്. തന്നെ ആ സിനിമയില്‍ നിന്നും ഒഴിവാക്കിയ കാര്യം ദിലീപേട്ടന്‍ തന്നെയാണ് പറഞ്ഞത്. ഒന്നും വിചാരിക്കരുത്. ശപിക്കരുതെന്നും അന്ന് ദിലീപേട്ടന്‍ പറഞ്ഞിരുന്നുവെന്നും ഷംനകാസിം വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ദിലീപാണോയെന്ന് അറിയില്ലെന്നും താരം വ്യക്തമാക്കി. വളരെ ആത്മവിശ്വാസം തന്നാണ് ദിലീപേട്ടന്‍ സംസാരിച്ചത്. പിന്തുണ നല്‍കുകയും ചെയ്തിരുന്നു. സിനിമയില്‍ നിന്നൊഴിവാക്കിയത് തന്നെ തളര്‍ത്തി. സിനിമ വേണ്ടെന്ന് വെക്കാനും തീരുമാനിച്ചിരുന്നു. കേരളത്തിലേക്ക് പിന്നീട് വരാന്‍ തോന്നിയില്ലെന്നും ഷംന കാസിം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ പലര്‍ക്കും അവസരം നിഷേധിച്ചതിന് പിന്നില്‍ ദിലീപാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. എന്നാല്‍ തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപാണോയെന്ന് അറിയില്ലെന്ന് ഷംന വ്യക്തമാക്കി.

Top